
സിനിമ എവിടെയെല്ലാമുണ്ടോ അവിടെയെല്ലാം സിനിമയെക്കുറിച്ചുള്ള പുസ്തകങ്ങളും ലേഖനങ്ങളും ഉണ്ട്. മലയാളത്തെയും ഇന്ത്യന്‍ ചലച്ചിത്രത്തെയും ലോകചലച്ചിത്ര ഭൂപടത്തില്‍
അടയാളപ്പെടുത്തിയ സംവിധായകനാണ് അടൂര്‍ ഗോപാലകൃഷ്ണന്. അദ്ദേഹത്തിന്റെ ജന്മദിനത്തില് പ്രിയ വായനക്കാര്‍ക്കായി ഡിസി ബുക്സ് നല്കുന്നു ‘അടൂർ ഗോപാലകൃഷ്ണന്റെ പതിനൊന്ന് തിരക്കഥകൾ’ എന്ന പുസ്തകം 30% വിലക്കുറവിൽ സ്വന്തമാക്കാനുള്ള അവസരം. ഇപ്പോൾ ഡിസി ബുക്സ് ഓൺലൈൻസ്റ്റോറിലൂടെ പുസ്ഓതകം ർഡർ ചെയ്യാവുന്നതാണ്.
കാലാതിവര്‍ത്തിയും ജീവിതഗന്ധിയുമായ പ്രമേയങ്ങളെ വ്യത്യസ്തവും ഭാവനിര്‍ഭരവുമായ കഥാപാത്രങ്ങളിലൂടെ അഭ്രപാളികളില്‍ ആവിഷ്കരിക്കുന്നവയാണ് അദ്ദേഹത്തിന്റെ ചലച്ചിത്രങ്ങള്‍. അന്താരാഷ്ട്ര ചലച്ചിത്രവേദികളില്‍ പുരസ്കാരങ്ങളും ആദരങ്ങളും പിടിച്ചുപറ്റിയിട്ടുള്ള ഈ സിനിമകള്‍ മലയാള ചലച്ചിത്രമേഖലയുടെ ചരിത്രത്തിന്റെ ഭാഗംകൂടിയാണ്. കഥാസ്വാദകര്‍ക്കും ചലച്ചിത്ര പഠിതാക്കള്‍ക്കും ഒരേപോലെ പ്രയോജനപ്രദമാകുംവിധം ക്രമീകരിച്ച ഈ തിരക്കഥാ സമാഹാരത്തില്‍ അടൂരിന്റെ ഇന്നേവരെയുള്ള മുഴുവന്‍ ചലച്ചിത്രങ്ങളുടെയും തിരക്കഥകള്‍ അടങ്ങുന്നു. മലയാള ചലച്ചിത്ര ലോകത്ത് അനന്യമായ പ്രഭാവം ചെലുത്തിയ ഒരു അസാമാന്യ പ്രതിഭയുടെ പ്രവര്‍ത്തനങ്ങളുടെ പ്രകടസ്വരൂപമാണ് ഈ ബൃഹദ്സമാഹാരം.
Comments are closed.