എം. ഹരിസേനവർമ്മയുടെ തത്ത്വചിന്താവീക്ഷണങ്ങൾ ‘ ഗീതയിലെ ജാതിവിചാരം ‘
എം. ഹരിസേനവർമ്മ രചിച്ച തത്ത്വചിന്താവീക്ഷണങ്ങൾ അടങ്ങിയ പുസ്തകം ‘ ഗീതയിലെ ജാതിവിചാരം ‘, ഡി സി ബുക്ക്സ് വായനക്കാരിലേക്കെത്തിക്കുന്നു. 36 അദ്ധ്യായങ്ങളിലായി നീണ്ടുനിൽക്കുന്ന ജാതിവിചാരമാണ് ഇതിൽ നിറഞ്ഞുനിക്കുന്നത ഒരുപക്രമമാണ് രണ്ടിൽ. ഭഗവദ്ഗീത ഉണ്ടായകാലവും അതിന്റെ പശ്ചാത്തലവും ഉപന്യസിക്കുന്നു. മൂന്നാമദ്ധ്യായത്തിൽ ഗീതയ്ക്കുള്ളിൽ കാണപ്പെടാവുന്ന വിമർശനങ്ങൾക്ക് യുക്തിസഹമായ ഉത്തരം കണ്ടെത്തുന്നു. നാലാമദ്ധ്യായത്തിൽ ദേവതാസങ്കല്പങ്ങളും അവ വന്നുചേർന്ന വഴിയും വിശദീകരിക്കുന്നു. ഗീതയിലെ പല അദ്ധ്യായങ്ങളിലും കാണുന്ന സമത്വദർശനം എന്ന ആശയത്തെ ഉദാഹരിച്ച് ജാതിസങ്കല്പത്തെ നിർവീര്യമാക്കുന്നു.
ഈ ലോകത്ത് മനുഷ്യരുള്ള കാലംവരെ വർണ്ണം നിലനിൽക്കും. ഒരേ മാതാപിതാക്കളുടെ നാലു മക്കളിൽ തന്നെ സ്വഭാവം കൊണ്ട് നാല് വർണ്ണങ്ങൾ കാണാം. കാലക്രമത്തിൽ വർണ്ണം ജാതിയായി പരിണമിച്ചു. വർണ്ണമെന്നാൽ നിറമല്ല, വരിക്കുന്നതാണ് വർണ്ണം എന്ന് ‘ഗീതയിലെ ജാതിവിചാരം’ എന്ന തത്ത്വചിന്തയിലൂടെ എം.ഹരിസേനവർമ്മ പറയുന്നു. വർണ്ണാശ്രമങ്ങളെ കുറിച്ച് വിശദമായ ഒരു പഠനം അദ്ദേഹം അവതരിപ്പിക്കുന്നു. പിന്നീട്, ഗീതയിലെ പല ശ്ലോകങ്ങളും ഉദാഹരിച്ച് ത്രിഗുണങ്ങളെക്കുറിച്ച് സമഗ്രമായി പഠിക്കുന്നു. പിന്നീട് വേദങ്ങളിൽ പറയുന്ന സോമയോഗവും സോപാനവും ഗീതയിലൂടെ ചർച്ച ചെയ്യുന്നു. തുടന്നുള്ള അഞ്ചാറ് അദ്ധ്യായങ്ങളിൽ ജാതിചിന്തയെക്കുറിച്ചുള്ള പല വശങ്ങളും വിശദീകരിച്ച് സ്വന്തം സിദ്ധാന്തത്തെ ഉറപ്പിക്കുന്നു.