DCBOOKS
Malayalam News Literature Website

ഏഴ് കള്ളന്മാരുടെ കഥ (Ezhu Kallanmarude Kadha)

Ezhu Kallanmarude Kadha By Binuraj R S

Book Details

Book : Ezhu Kallanmarude Kadha
Author : Binuraj R S
Category : Short Stories
ISBN : 9789370983403
Published Year : 2026
Publisher : DC Books
Number of pages : 158
Language : Malayalam

About the Book

ഏഴ് കള്ളന്മാരുടെ കഥ പുസ്തകത്തെ കുറിച്ച്

സമീപകാലത്ത് വിവിധ ആനുകാലികങ്ങളിൽവന്ന 7 ചെറുകഥകളാണ് ഈ പുസതകത്തിൻ്റെ ഉള്ളടക്കം.

പുസ്തകത്തിൻ്റെ പ്രധാന വിഷയങ്ങൾ

ഏവ് കള്ളമ്മാരുടെ കഥ, ആനചരിതം കിളിപ്പാട്ട്, കന്ദനും പെമ്പളമാരും, മഴയത്ത് നടക്കാനിറങ്ങിയ മാലാഖമാർ, മാതാവും പുത്രനും വിശുദ്ധാത്മാവും, അവനും മാനും ഞാനും ഒരു തമാശക്കഥ  എന്നിങ്ങനെ 7 ചെറുകഥകൾ  ഈ പുസ്തകത്തിലുണ്ട്.  നാട്ടുവഴിയിലെ ഒറ്റനടപ്പുകൾ  എന്ന പേരിൽ  ബിനുരാജിൻ്റെ കഥകളെക്കുറിച്ച്  പ്രശസ്ത കഥാകൃത്തും തിരക്കഥാകൃത്തുമായ പി.എസ്. റഫീഖ്  എഴുതിയ അവതാരികയിൽ  ‘ കഴിഞ്ഞുപോയ  നവോത്ഥാനകാല കലാസങ്കൽപ്പങ്ങളെപ്പറ്റിയോ  ആധുനിക-ഉത്തരാധുനിക കലാസങ്കൽപ്പങ്ങളെപ്പറ്റിയോ ചിന്താഭാരങ്ങളില്ലാതെ  ഒരു മാന്ത്രികൻ  ശൂന്യതയിൽനിന്ന്  അത്ഭുതങ്ങൾ സൃഷ്ടിക്കുന്നതുപോലെ ചില കഥകൾ പറഞ്ഞ് നമ്മെ അത്ഭുതപ്പെടുത്തുന്നു.’

About author

ആരാണ് ബിനുരാജ്  ആർ.എസ്. (Binuraj R S)?

Binuraj R Sതിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂട് തങ്കമലയിൽ ജനനം. ഇംഗ്ലിഷിൽ ബിരുദാനന്തര ബിരുദം. ഇപപ്ോൾ വയനാട് സർവ്വജന ഹയർസെക്കൻ്ററി സ്കൂളിൽ ഇംഗ്ലിഷ് അദ്ധ്യാപകൻ. വിവിധ ആനുകാലികങ്ങളിൽ ചെറുകഥകൾ എഴുതുന്നു.

FAQ

ഏഴ് കള്ളന്മാരുടെ കഥ എന്ത് തരത്തിലുള്ള പുസ്തകമാണ്?

ഏഴ് കള്ളന്മാരുടെ കഥ ഒരു ചെറുകഥാസമാഹാരമാണ്. വിവിധ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ട ഏഴ് കഥകളാണ് ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഈ പുസ്തകത്തിലെ കഥകൾ മുമ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ടോ?

അതെ. ഈ കഥകൾ സമീപകാലത്ത് വിവിധ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടവയാണ്.

ഏഴ് കള്ളന്മാരുടെ കഥയിൽ എത്ര ചെറുകഥകളുണ്ട്?

ഈ സമാഹാരത്തിൽ ആകെ ഏഴ് ചെറുകഥകളാണുള്ളത്.

ഈ ചെറുകഥകളുടെ പ്രത്യേകതയെന്താണ്?

നാട്ടുകഥകളും നാട്ടുമനുഷ്യരുമാണ് ബിനുരാജിൻ്റെ രചനാപ്രപഞ്ചത്തിലെ താമസക്കാർ. വളരെ സാധാരണമെങ്കിലും അസാധാരണമായ അനുഭവതലങ്ങളിലൂടെ ഈ കഥകൾ കടന്നുപോകുന്നു എന്നതാണ് പ്രധാന സവിശേഷത.

പുതുകഥാരംഗത്ത് ബിനുരാജിനെ എങ്ങിനെ അടയാളപ്പെടുത്തുന്നു?

യുവതലമുറയിലെ ശ്രദ്ധേയനായ എഴുത്തുകാരൻ എന്ന നിലയിൽ അടയാളപ്പെടുത്തുന്നതിൽ ആദ്യകഥാസമാഹാരമായ ഷോലെ പിക് ചർ എന്ന കഥാസമാഹാരത്തിനും 2025-ലെ മനോരമ ഹോർത്തൂസ് നോവൽ മത്സരത്തിൽ സമ്മാനിതമായ ക്രിസാന്തമോദ്യാനത്തിലെ അപരൻ എന്ന നോവലിനും സുപ്രധാനമായൊരു പങ്കുണ്ട്.

ടാർജെറ്റ് ഗ്രൂപ്പ് ആരാണ് ?

ഏറ്റവും സജീവമായ സാഹിത്യരൂപം എന്ന നിലയിൽ പുതുനിര എഴുത്തുകാരും വായനക്കാരും ഇതിൻ്റെ ടാർജെറ്റ് ഗ്രൂപ്പാണ്.

Comments are closed.