ഏദൻ – ദേവദത് പട്നായ്ക് രചിച്ച മിത്തോളജി പുസ്തകം
പുരാണേതിഹാസങ്ങളുടെ പ്രസക്തിയെക്കുറിച്ച് എഴുതുകയും ചിത്രീകരിക്കുകയും ചെയ്യുന്ന ഏദൻ എന്ന ഈ മിത്തോളജി പുസ്തകം ദേവദത് പട്നായ്ക് രചിച്ച് റോസി തമ്പി മലയാളത്തിലേക്ക് പരിഭാഷ ചെയ്തതാണ്. ഡി സി ബുക്ക്സ് അത് ജനങ്ങളിലേക്ക് എത്തിക്കുന്നു. ആദിയിൽ ദൈവമുണ്ടായിരുന്നു. ദൈവത്തിനു രൂപമോ നാമമോ ഉണ്ടായിരുന്നില്ല. ദൈവം ബോധമാണ്. ചേതനയായും നിലനിന്നു. മനുഷ്യർ ദൈവത്തെ പുരുഷനായി കണ്ടു. മനുഷ്യഭാഷയുടെ പരിമിതി ആണ് അത്.
ദൈവം സ്ത്രീയോ പുരുഷനോ അല്ല മനുഷ്യനോ മൃഗമോ അല്ല സസ്യജാലങ്ങളോ ധാതു ലാവണങ്ങളോ അല്ല. ജലമോ ധൂളിയോ അല്ല. ദൈവം ഇതിനെല്ലാം അതീതമാണ് എന്ന് കഥാകൃത്ത് പറയുന്നു. വാക്കുകൾക്കോ അളവുകൾക്കോ ഉൾക്കൊള്ളാനാകാത്ത ഉണ്മയാണത് എന്നും ഏദൻ ഈ പുസ്തകത്തിൽ ദേവദത് പട്നായ്ക് പറയുന്നു.
ദൈവം പ്രപഞ്ചം സൃഷ്ട്ടിക്കും മുൻപ് ഏഴ് വസ്തുക്കൾ രൂപപ്പെടുത്തി. ദൈവത്തിന്റെ നിയമം, ദൈവത്തിന്റെ സിംഹാസനം, അതിന്റെ വലതുഭാഗം സ്വർഗം അതിന്റെ ഇടതുഭാഗം നരകം. ദൈവത്തിന്റെ തോട്ടം, ദൈവത്തിന്റെ ദൈവത്തിന്റെ നിയമങ്ങളെയും പൂർണ്ണമായി പ്രഘോഷിക്കുന്ന ആദ്യത്തെയും അവസാനത്തെയും പ്രവാചകനാമം രേഖപ്പെടുത്തിയ അൾത്താര, “മനുഷ്യരെ മടങ്ങി വരിക” എന്ന് നിരന്തരം മന്ത്രിക്കുന്ന ഒരു ശബ്ദം അവിടെ സദാ മുഴങ്ങുന്നു.
💕ഈ പുസ്തകം ഇപ്പോൾ തന്നെ സ്വന്തമാക്കൂ
💕കൂടുതൽ വായിക്കുവാനായി ഡി സി ബുക്ക് സ്റ്റോർ സന്ദർശിക്കൂ