DCBOOKS
Malayalam News Literature Website

ഇ. എം. എസ്: മകളുടെ ഓർമ്മകൾ – ഇ. എം രാധയുടെ ഓർമ്മക്കുറിപ്പുകൾ

ഇ. എം. എസ്: മകളുടെ ഓർമ്മകൾ എന്ന പുസ്തകം ഇ. എം. സ് നമ്പൂതിരിപ്പാടിന്റെ മകൾ ഇ. എം രാധയുടെ ഓർമ്മക്കുറിപ്പുകൾ ആണ്. ഡി സി ബുക്ക്സ് ഈ ഓർമ്മക്കുറിപ്പുകൾ വായനക്കാരിലേക്കെത്തിക്കുന്നു.

E.M.S.: MAKALUDE ORMAKAL | ഇ. എം. എസ്: മകളുടെ ഓർമ്മകൾ

ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ അനിഷേധ്യ നേതാവും കമ്മ്യൂണിസ്റ്റ് പാർട്ടി മാർക്സിസ്റ്റിന്റെ സ്ഥാപക നേതാക്കളിൽ ഒരാളും ലോകത്തിൽ ആദ്യമായി ജനാധിപത്യ പ്രക്രിയയിലൂടെ അധികാരത്തിൽ എത്തിയ കമ്മ്യൂണിസ്റ്റ് മന്ത്രി സഭയുടെ മുഖ്യ മന്ത്രിയുമായ ഇ. എം . എസിന്റെ വ്യക്തിജീവിതത്തിലൂടെയും രാഷ്ട്രീയ ജീവിതത്തിലൂടെയും ഉള്ള മകൾ ഇ. എം രാധയുടെ സഞ്ചാരമാണ് ഇ. എം . എസ്: മകളുടെ ഓർമ്മകൾ. രാഷ്ട്രീയ നേതാവ് എന്നതിലുപരി, അച്ഛൻ, ഭർത്താവ്, മകൻ, മകൻ, സഹോദരൻ, സുഹൃത്ത്, എന്നെ നിലകിലെല്ലാം അദ്ദേഹം എങ്ങനെ ആയിരുന്നു എന്ന മകൾ പറയുമ്പോൾ ഇ. എം .എസിന്റെ ജീവിത സപര്യയുടെ മറ്റൊരു മുഖം ഈ കൃതിയിലൂടെ വായനാസമൂഹത്തിനു മുൻപിൽ അനാവരണം ചെയ്യപ്പെടുന്നു.

ഇ .എം .എസ് എന്ന വ്യക്തി ആത്മകഥയിൽ ആത്മാംശം വളരെ കുറച്ചു മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളു. എന്നാൽ അദ്ദേഹത്തെ പറ്റി കേട്ടറിഞ്ഞതും പറഞ്ഞറിഞ്ഞതും കണ്ടറിഞ്ഞതും ആയ പല അനുഭവങ്ങളും തന്റെ നിരീക്ഷണത്തിലൂടെ പറയുന്നു എന്ന് എഴുത്തുകാരി വെളിപ്പെടുത്തുന്നു. ഏലംകുളത്തേക്കുള്ള യാത്രകൾ, കണ്ണീരിൽ കുതിർന്ന പോസ്റ്റുകാർഡ്, നീലക്കാരിൽ വരുന്ന അച്ഛൻ, ഏലംകുളത്തെ നാലാംതമ്പുരാൻ, പോലീസ് തുപ്പിയ ഷർട്ട്, മരണത്തിന്റെ തെളിവും കാത്ത് അമ്മ എന്നിങ്ങനെ 33 ഭാഗങ്ങളായി ഈ പുസ്തകത്തെ തിരിച്ചിട്ടുണ്ട്.

💕ഈ പുസ്തകം ഇപ്പോൾ തന്നെ സ്വന്തമാക്കൂ
💕കൂടുതൽ വായിക്കുവാനായി ഡി സി ബുക്ക്സ് സ്റ്റോർ സന്ദർശിക്കൂ

Leave A Reply