
സോളമനും അയാൾ വളർത്തുന്ന പന്ത്രണ്ട് പൂച്ചകളും മാർത്തയും ലാസറും തിമോരയും ഇളംപരിതിയും പിന്നെ കുറേ മനുഷ്യരും! മാട്ടാഞ്ചേരിയും ജൂതജീവിതവും തന്മയത്വത്തോടെ പറയുന്ന ‘ഡയാസ്പൊറ’യിൽ കാണുന്നത് ജീവിത സങ്കീർണ്ണതകളുടെ ആഴമാണ്. കേൾക്കുന്നത് മുത്തയുടെ ഗോവണിപ്പടികളുടെ ഒച്ചയാണ്.
മനോഹരമായ ക്രാഫ്റ്റ്. സ്വാഭാവികമായ കഥാപരിണാമം . ദേശം വിട്ടുപോകുന്നവരുടെ വേദനയുടെ പ്രതീകമായി വീട് വിട്ടൊഴിയുന്ന ‘സ്ലോമോ’ മലയാള സാഹിത്യത്തിൽ അടയാളപ്പെടും, ഉറപ്പ്.
Comments are closed.