വായനാവാരം ഭാവനാനേരം: പ്രിയ പുസ്തകങ്ങള്‍ വായിച്ച് പ്രമുഖർ പങ്കെടുക്കുന്നു

വായനാവാരാഘോഷങ്ങളോടനുബന്ധിച്ച് ഡിസി ബുക്സ് സംഘടിപ്പിക്കുന്ന വായനാവാരം ഭാവനാനേരത്തില് ചലച്ചിത്ര – സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. വായനാദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്ത പരിപാടി ഒരാഴ്ച നീണ്ടു നിൽക്കും. ഡിസി ബുക്സിന്റെ ഔദ്യോഗിക യൂട്യൂബ്, ഫേസ്ബുക്ക് പേജുകളിലൂടെ പ്രമുഖർ അവര്‍ക്കിഷ്ടപ്പെട്ട പുസ്തക ഭാഗങ്ങൾ വായിക്കും. പ്രതിപക്ഷ നേതാവും മറ്റു മന്ത്രിമാരും പ്രമുഖരും പരിപാടിയുടെ ഭാഗമാകും.
പിണറായി വിജയന്, ബെന്യാമിന്, സോണിയ റഫീക്ക്, ആര് ബിന്ദു, ബല്ലാത്ത പഹയന് തുടങ്ങിയവരാണ് ആദ്യദിനം പ്രിയ പുസ്തകങ്ങള്‍ വായിക്കുക.
‘വായനാവാരം ഭാവനാനേരം’ ആസ്വദിക്കാന്‍ ഡിസി ബുക്സ് ഫേസ്ബുക്ക്, യൂ ട്യൂബ് പേജുകള്‍ സബ്സ്ക്രൈബ് ചെയ്യൂ.
Stay tuned https://bit.ly/3ne85kP, https://bit.ly/3ath0tw
			
Comments are closed.