‘വായനാസൗഹൃദം’ പുസ്തകപ്രേമികള്‍ ഇന്ന് കോഴിക്കോട് ഒത്തുചേരുന്നു

കോഴിക്കോട് ഫോക്കസ് മാളിലെ ഡി സി ബുക്ക് ഷോപ്പിൽ ഇന്ന് (24 ജൂണ്‍ 2022) പുസ്തകസ്നേഹികള്‍ ഒത്തുചേരുന്നു. വീരാൻകുട്ടി, വിമീഷ് മണിയൂർ എന്നിവർ പരിപാടിയിൽ മുഖ്യാതിഥികളാകും. ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തുടനീളമുള്ള ഡി സി/കറന്റ് പുസ്തകശാലകളില്‍ സംഘടിപ്പിച്ചിരിക്കുന്ന ‘വായനാസൗഹൃദം’ പരിപാടിയുടെ ഭാഗമായാണ് ഒത്തുകൂടൽ.
ഡി സി ബുക്സ് വായനാവാരാഘോഷങ്ങളുടെ ഭാഗമായി ജൂണ്‍ 25 വരെയാണ് ‘വായനാസൗഹൃദം’ സംഘടിപ്പിച്ചിരിക്കുന്നത്.
കൂടുതൽ വിവരങ്ങള്‍ക്ക് വിളിക്കൂ-0495-2720572, 9946109675
 
			
Comments are closed.