നീ തന്ന സസ്യശാസ്ത്രത്തിന്റെ പുസ്തകം…
 നീ തന്ന സസ്യശാസ്ത്രത്തിന്റെ പുസ്തകം
നീ തന്ന സസ്യശാസ്ത്രത്തിന്റെ പുസ്തകം
എനിക്കു പ്രേമകാവ്യമായിരുന്നു.
പുസ്തകത്തില്‍ അന്നു സൂക്ഷിച്ചിരുന്ന ആലില
നിന്റെ പച്ച ഞരമ്പുകളെ ഓര്‍മ്മിപ്പിക്കുന്നു.
അതിന്റെ സുതാര്യതയില്‍
ഇന്നും നിന്റെ മുഖം കാണാം- എ.അയ്യപ്പന്
 
			
Comments are closed.