
ഇതുവരെ ആരും നൽകാത്ത അത്ഭുതപ്പെടുത്തുന്ന ആനുകൂല്യങ്ങളുമായി ഡിസി ബുക്സ് ഓൺലൈൻ സ്റ്റോർ ലോക്ഡൗൺ റഷ് അവർ. പ്രിയപ്പെട്ട മലയാളം എഴുത്തുകാരുടെ പുസ്തകങ്ങൾക്ക് പുറമെ ലോകോത്തര എഴുത്തുകാരുടെയും സൃഷ്ടികൾ ഉൾപ്പെടുന്ന ബെസ്റ്റ് സെല്ലേഴ്സാണ് ദിവസം തോറും വൈകുന്നേരം 3മണി മുതൽ 9 മണി വരെ വായനക്കാരെ തേടിയെത്തുക.
പുസ്തകപ്രേമികൾ എക്കാലത്തും തേടിനടക്കുന്ന ബെസ്റ്റ് സെല്ലേഴ്സാണ് ഡിസി ബുക്സ് അത്യാകർഷകമായ വിലക്കുറവിൽ വായനക്കാർക്കായി ഡിസി ബുക്സ് ഓൺലൈൻ സ്റ്റോർ ലോക്ഡൗൺ RUSH HOUR-ലൂടെ ലഭ്യമാക്കുന്നത്. ക്രൈം ത്രില്ലറുകൾ മുതൽ കുട്ടികൾക്കുള്ള കുട്ടിരചനകൾ വരെ ഇക്കൂട്ടത്തിൽ ഉൾപ്പെടും.
ഇന്ന് ഞങ്ങൾ നിങ്ങൾക്കായി നൽകുന്ന ബെസ്റ്റ് സെല്ലേഴ്സ് :
- റെട്രോഗ്രേഡ് അംനീഷ്യ ബാധിച്ച റൂത്ത് എന്ന യുവതിയുടെ ഓര്‍മ്മയിലും മറവിയിലും കയറിയിറങ്ങുന്ന അനേകം ദുരൂഹമരണങ്ങളുടെ ചുരുളഴിക്കുന്ന ആവേശോജ്വലമായ സൈക്കോളജിക്കല്‍ ക്രൈം തില്ലര്‍, ലാജോ ജോസിന്റെ ‘റൂത്തിന്റെ ലോകം’
- നമ്മുടെ ജനാധിപത്യ ചരിത്രത്തില്‍ തങ്ങളുടെ മുദ്രകള്‍ അവശേഷിപ്പിക്കാന്‍ പരിശ്രമിച്ച നായകന്മാരുടെ ചിന്തകളും ജീവിതവും, രാമചന്ദ്ര ഗുഹയുടെ ‘ആധുനിക ഇന്ത്യയുടെ ശിൽപികൾ’
- ശുഭാപ്തിവിശ്വാസത്തിന്റെ ചൈതന്യത്താൽ വായനക്കാരെ ഊർജ്ജസ്വലരാക്കാനും, പ്രവൃത്തികൾക്കും ചിന്തകൾക്കും നവോന്മേഷം പകരുവാനും സഹായിക്കുന്ന പുസ്തകം, നോർമാൻ വിൻസെന്റ് പീലിന്റെ ‘ജീവിത വിജയത്തിലേക്കുള്ള 365 ചുവടുകൾ ‘
- തച്ചനക്കരയിലെ നാറാപിള്ള എന്ന പുരുഷാധികാരത്തിന്റെ പ്രതീകത്തിലൂടെയും ജിതേന്ദ്രന് എന്ന ആധുനിക മനുഷ്യന്റെ ആകുലതകളിലൂടെയും കേരളത്തിന്റെ നൂറ് വര്‍ഷങ്ങളുടെ ജീവിതം , സുഭാഷ് ചന്ദ്രന്റെ ‘മനുഷ്യന് ഒരു ആമുഖം‘
- വായനക്കാർക്ക് ഒ.വി. വിജയന്റെ സവിശേഷമായ കഥാലാവണ്യം ഒന്നിച്ചനുഭവിച്ചറിയാൻ സഹായിക്കുന്ന, കടൽത്തീരത്ത്, കാറ്റു പറഞ്ഞ കഥ എന്നീ കൃതികളുടെ സമാഹാരം , ‘കടൽത്തീരത്തും കാറ്റുപറഞ്ഞ കഥയും‘
- ചുവന്ന മുടിയുള്ള സുന്ദരിയുടെയും ചെം എന്ന യുവാവിന്റേയും പ്രണയവും, തുടർന്നുള്ള യുവാവിന്റെ സംഭവബഹുലമായ ജീവിതവും, ഓർഹൻ പാമുക്കിന്റെ ‘ചുവന്നമുടിയുള്ള സുന്ദരി‘
- ഒരു കന്യാസ്ത്രീയുടെ ഉള്ളുപൊള്ളിക്കുന്ന തുറന്നെഴുത്തുകള്‍, സി. ലൂസി കളപ്പുരയുടെ ‘കർത്താവിന്റെ നാമത്തിൽ‘
- വിശ്വസാഹിത്യത്തിലെ കഥാപാരമ്പര്യത്തിന്റെ അതിപുരാതനമായ ശേഖരം, കുട്ടികൾക്ക് വായിച്ച് രസിക്കാവുന്ന പി ഐ ശങ്കരനാരായണന്റെ ‘ഈസോപ്പുകഥകൾ‘
കാത്തിരിക്കുക, ഡിസി ബുക്സ് ഓൺലൈൻ സ്റ്റോർ ലോക്ഡൗൺ RUSH HOUR-നായി …ഇനി ഒരു മണിക്കൂർ മാത്രം ! Lockdown rush hour in 1 hour
Comments are closed.