പ്രി സ്കൂള്‍ കുട്ടികള്‍ക്കായി മലയാളം അക്ഷരങ്ങള്‍ എളുപ്പത്തില്‍ പഠിക്കാന്‍ കുട്ടികള്‍ക്ക് ഇഷ്ടപ്പെട്ട ചിത്രങ്ങളോടുകൂടി ഡി സി ബുക്സ് പ്രസിദ്ധീകരിക്കുന്ന ‘മലയാള അക്ഷരമാല’ റിയാദ് അന്താരാഷ്ട്ര പുസ്തകമേളയില്‍ വെച്ച് പ്രകാശനം ചെയ്യുന്നു. സെപ്റ്റംബര്‍ 29 മുതല്‍ ഒക്ടോബര്‍ 8 വരെയാണ് റിയാദ് സാംസ്കാരിക മന്ത്രാലയം ഒരുക്കുന്ന റിയാദ് അന്താരാഷ്ട്ര പുസ്തകമേള നടക്കുന്നത്. പുസ്തകമേളയില്‍ വൈവിധ്യമാര്‍ന്ന പുസ്തക ശേഖരവുമായി ഈ വര്‍ഷവും ഡി സി ബുക്സ് പങ്കെടുക്കുന്നുണ്ട്.
മലയാളത്തിന്റെ അക്ഷരമന്ത്രമായ ഡി സി ബുക്സ് കുട്ടികൾക്കു വേണ്ടി കാലാനുസൃതമായ മാറ്റത്തോടെ തയ്യാറാക്കിയ അക്ഷരപാഠാവലിയാണ് ഡി സി ബുക്സ് മലയാള അക്ഷരമാല . അക്ഷരമാലയ്ക്കൊപ്പം ചുറ്റുപാടുകളിൽ നിന്നും യഥാർത്ഥ വസ്തുക്കൾ കണ്ടുപഠിക്കാനും മനസ്സിലാക്കാനും സഹായിക്കുന്ന ആധികാരികവും ആകർഷകവുമായ വർണ്ണചിത്രങ്ങളോടെയാണ് അക്ഷരപാഠാവലി പുറത്തിറങ്ങിരിക്കുന്നത്. അറിവിന്റെ ആദ്യാക്ഷരം കുറിക്കുന്ന കുരുന്നുകള്‍ക്ക് ഈ പുസ്തകം ഏറെ പ്രയോജനപ്രദമാകും.
Comments are closed.