ഡി സി ബുക്സും കൊച്ചി ലുലുമാളും സംയുക്തമായി സംഘടിപ്പിക്കുന്ന ഡി സി ബുക്സ് ലുലു റീഡേഴ്സ് ഫെസ്റ്റ് ആന്‍ഡ് ഫെയറിന് തുടക്കമായി. ഏപ്രില്‍ 22 വരെ കൊച്ചി ലുലു മാളിൽ നടക്കുന്ന റീഡേഴ്സ് ഫെസ്റ്റ് ആന്‍ഡ് ഫെയറിൽ വായനക്കാർക്കായി രസകരമായ മത്സരങ്ങൾ, വർക്ഷോപ്പുകൾ, ചർച്ചകൾ, റീഡിങ് സെഷനുകൾ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്.
കെ.ആര്.മീര, ദീപാനിശാന്ത്, ബിപിന്‍ ചന്ദ്രന്, മനു ജോസ്, ഷെഫ്. സുരേഷ് പിള്ള, ക്രിഷ് അശോക്, ജോണ്‍ ബേബി തുടങ്ങി നിരവധി പ്രമുഖര്‍ വ്യത്യസ്ത ദിവസങ്ങളിലായി ഡി സി ബുക്സ് ലുലു റീഡേഴ്സ് ഫെസ്റ്റ് ആന്‍ഡ് ഫെയറിന്റെ ഭാഗമാകും. കൂടാതെ ബുക്ക് സൈനിംഗ് സെഷനുകളുമുണ്ട്.
ഏവർക്കും ഹൃദ്യമായ സ്വാഗതം
Comments are closed.