ഡി സി ബുക്സ് ‘മലയാള അക്ഷരമാല’ യും ‘മാംഗോ ബുക്ക് ഓഫ് ആല്‍ഫബെറ്റ്സും’ റിയാദ് അന്താരാഷ്ട്ര പുസ്തകമേളയില്‍ വെച്ച് പ്രകാശനം ചെയ്യുന്നു. ഒക്ടോബർ ഒന്നിന് ഉച്ചതിരിഞ്ഞ് 3 മണിക്ക് ഡി സി ബുക്ക്സ് സ്റ്റാൾ E41-ൽ നടക്കുന്ന ചടങ്ങിൽ മലയാള മിഷന് സൗദി ചാപ്റ്റര്‍ പ്രസിഡന്റും ലോക കേരള സഭ അംഗവുമായ എം എം നയീമില്‍ നിന്നും അധ്യാപികയും കേളി കുടുംബ വേദി സെക്രട്ടറിയുമായ സീബ കൂവോട് പുസ്തകം സ്വീകരിക്കും.
ഒക്ടോബര്‍ 8 വരെയാണ് റിയാദ് സാംസ്കാരിക മന്ത്രാലയം ഒരുക്കുന്ന റിയാദ് അന്താരാഷ്ട്ര പുസ്തകമേള നടക്കുന്നത്. പുസ്തകമേളയില്‍ വൈവിധ്യമാര്‍ന്ന പുസ്തക ശേഖരവുമായി ഈ വര്‍ഷവും ഡി സി ബുക്സ് പങ്കെടുക്കുന്നുണ്ട്.
മലയാളത്തിന്റെ അക്ഷരമന്ത്രമായ ഡി സി ബുക്സ് കുട്ടികൾക്കു വേണ്ടി കാലാനുസൃതമായ മാറ്റത്തോടെ തയ്യാറാക്കിയ അക്ഷരപാഠാവലികളാണ് ഡി സി ബുക്സ് മലയാള അക്ഷരമാലയും ‘മാംഗോ ബുക്ക് ഓഫ് ആല്‍ഫബെറ്റ്സും’. അറിവിന്റെ ആദ്യാക്ഷരം കുറിക്കുന്ന കുരുന്നുകള്‍ക്ക് ഈ പുസ്തകങ്ങൾ ഏറെ പ്രയോജനപ്രദമാകും. അക്ഷരമാലയ്ക്കൊപ്പം ചുറ്റുപാടുകളിൽ നിന്നും യഥാർത്ഥ വസ്തുക്കൾ കണ്ടുപഠിക്കാനും മനസ്സിലാക്കാനും സഹായിക്കുന്ന ആധികാരികവും ആകർഷകവുമായ വർണ്ണചിത്രങ്ങളോടെയാണ് ഈ രണ്ട് പുസ്തകങ്ങളും തയ്യാറാക്കിയിരിക്കുന്നത്.
Comments are closed.