പ്രേംകുമാറിന്റെ ‘ദൈവത്തിന്റെ അവകാശികള്‍’ ; പുസ്തകപ്രകാശനം ഇന്ന്
 നടന് പ്രേം കുമാറിന്റെ ‘ദൈവത്തിന്റെ അവകാശികള്‍’ എന്ന പുസ്തകം ഇന്ന് (19 ആഗസ്റ്റ് 2022) വൈകുന്നേരം 5.30ന് തിരുവനന്തപുരം ഡി സി- ലുലു ബുക്ക് ഫെയർ, റീഡിങ് ഫെസ്റ്റിവൽ വേദിയില്‍ വെച്ച് പ്രകാശനം ചെയ്യുന്നു. അടൂര്‍ ഗോപാലകൃഷ്ണന്, മണിയന്‍പിള്ള രാജു, ഡോ. എ. മുഹമ്മദ് കബീര്‍, പ്രേം കുമാര്‍ എന്നിവർ പ്രകാശന ചടങ്ങിൽ പങ്കെടുക്കും. ഡി സി ബുക്സും തിരുവനന്തപുരം ലുലുമാളും സംയുക്തമായി സംഘടിപ്പിക്കുന്ന ഡി സി- ലുലു ബുക്ക് ഫെയർ, റീഡിങ് ഫെസ്റ്റിവലിനോടനുബന്ധിച്ചാണ് പുസ്തകപ്രകാശനം സംഘടിപ്പിച്ചിരിക്കുന്നത്.

പത്രമാധ്യമങ്ങളില്‍ പ്രേംകുമാര്‍ എഴുതിയ ലേഖനങ്ങളില്‍ നിന്ന് തിരഞ്ഞെടുത്ത 22 ലേഖനങ്ങളുടെ സമാഹാരമാണ് ‘ദൈവത്തിന്റെ അവകാശികള്‍’.
ആഗസ്റ്റ് 31 വരെ നടക്കുന്ന പുസ്തകമേളയിൽ ഇംഗ്ലീഷ് – മലയാളം ഏറ്റവും മികച്ച കളക്ഷനുകളാണ് ഇവിടെ ഒരുക്കിയിരുക്കുന്നത്. നോവൽ, കഥ, ബാലസാഹിത്യം, ചരിത്രം തുടങ്ങി എല്ലാ കാറ്റഗറികളിലുമുള്ള പുസ്തകങ്ങൾ ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ എല്ലാ ദിവസവും ഇന്ത്യയിലെ പ്രമുഖ എഴുത്തുകാർ പങ്കെടുക്കുന്ന പുസ്തക പ്രകാശനങ്ങൾ, സംവാദങ്ങൾ തുടങ്ങിയവയും നടക്കുന്നതാണ്.
 
Comments are closed.