
ദില്ലി: ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ സമഗ്രവിവരങ്ങള്‍ അടങ്ങുന്ന കര്ട്ടന് റെയ്സര്‍ ഇന്ന് വൈകിട്ട് പ്രകാശനം ചെയ്യും. വൈകിട്ട് 7 മണിക്ക് ദില്ലിയില്‍ ശശി തരൂര്‍ എം.പിയുടെ വസതിയില്‍ വെച്ചാണ് കര്ട്ടന് റെയ്സര്‍ പ്രകാശിപ്പിക്കുന്നത്. ഇന്ത്യയിലെ പ്രമുഖ എഴുത്തുകാരും പ്രസാധകരും മാധ്യമപ്രവര്‍ത്തകരും പ്രകാശനചടങ്ങില്‍ പങ്കെടുക്കും.
ലോകരാഷ്ട്രങ്ങളിലെ അറിയപ്പെടുന്ന എഴുത്തുകാരെയും ചിന്തകരെയും കലാകാരന്മാരെയും ഉള്‍പ്പെടുത്തി ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് കടപ്പുറത്ത് വെച്ച് ജനുവരി 16 മുതല്‍ 19 വരെയാണ് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. കെ.സച്ചിദാനന്ദനാണ് ഫെസ്റ്റിവല്‍ ഡയറക്ടര്‍.
കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് രജിസ്ട്രേഷന് നടത്താവുന്നതാണ്.കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ വെബ്സൈറ്റ് മുഖേനയും കേരളത്തിലുടനീളമുള്ള ഡി.സി ബുക്സ് -കറന്റ് ബുക്സ് ശാഖകളിലൂടെയും രജിസ്റ്റര്‍ ചെയ്യാം.

Comments are closed.