ട്രെയിന്‍ യാത്രക്കിടെ പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകന് തന്നോട് അപമര്യാദയായി പെരുമാറിയെന്ന നിഷ ജോസ് കെ മാണിയുടെ ആരോപണം വിവാദമാകുന്നു. തന്നെ അപമാനിച്ച ആളുടെ പേര് തുറന്ന് പറയാന്‍ നിഷ തയ്യാറായിട്ടില്ലെങ്കിലും പരാമര്‍ശത്തിനെതിരെ പി.സി ജോര്‍ജ് കേസ് നല്കാന് തീരുമാനിച്ചിട്ടുണ്ട്. തന്നെയും മകനേയും നശിപ്പിക്കാനുള്ള ശ്രമമമാണ് നിഷ ജോസിന്റെ ആരോപണത്തിന് പിന്നിലെന്നും പി.സി ജോര്‍ജ് പറഞ്ഞു.
ദി ആദര് സൈഡ് ഓഫ് ദിസ് ലൈവ് എന്ന രണ്ടാമത്തെ പുസ്തകത്തിലാണ് ട്രെയിന്‍ യാത്രക്കിടെ തനിക്കുണ്ടായ ദുരനുഭവം നിഷ ജോസ് വ്യക്തമാക്കുന്നത്. ഒരു പ്രമുഖ രാഷ്ട്രീയ നേതാവിന്റഎ മകനാണെന്ന് പറയുന്നുണ്ടെങ്കിലും പേര് വെളിപ്പെടുത്താന്‍ ഇവര്‍ തയ്യാറായിരുന്നില്ല. എന്നാല്‍ സൂചനകള്‍ പി.സി ജോര്‍ജ്ജിലേക്കും ഷോണ്‍ ജോര്‍ജിലേക്കും തിരിഞ്ഞതോടെയാണ് പി.സി ജോര്‍ജ് തന്നെ ഇതിനെതിരെ രംഗത്ത് വന്നത്. ആരോപണ വിധേയനാരാണെന്ന് കണ്ടെത്താന്‍ ഡി.ജി.പിക്ക് പരാതി നല്‍കാനാണ് പി.സിയുടെ തീരുമാനം.
പേര് പറയില്ലെന്ന് ആവര്‍ത്തിക്കുമ്പോഴും പിസി ജോര്‍ജ് അടക്കം ഇതിനെതിരെ രംഗത്ത് വന്ന സാഹചര്യത്തില്‍ വെളിപ്പെടുത്തലിലേക്ക് കടക്കാനും സാധ്യതയുണ്ടെന്ന കാത്തിരിപ്പിലാണ് ജനങ്ങള്‍.
Comments are closed.