
By: SR Sanjeev
എസ് ആര് സഞ്ജീവിന്റെ പുതിയ പുസ്തകം കോവിഡ്-19 ഇന്‍ഫോഡെമിക് ഒക്ടോബർ 5 ന് പ്രകാശനം ചെയ്യും. രാവിലെ 11 മണിക്ക് നടക്കുന്ന ചടങ്ങില്‍ ആരോഗ്യ-സാമൂഹികക്ഷേമ വകുപ്പ് മന്ത്രി കെ.കെ ശൈലജ ഡോ. ശശി തരൂർ എം പിക്ക് പുസ്തകം കൈമാറിക്കൊണ്ടാണ് പ്രകാശനം ചെയ്യുക.
തുടർന്ന് ‘കൊവീഡിയൻ കോൺവർസേഷൻസ്’ എന്ന പേരില്‍ വെബിനാറും സംഘടിപ്പിച്ചിട്ടുണ്ട്. മാര്‍ ഇവാനിയോസ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ജോര്‍ജ് കെ ഐ, കാലിക്കറ്റ് യൂണിവേഴ്സിറ്റി കമ്മ്യൂണിക്കേഷന്‍ വിഭാഗം മേധാവി ഡോ. എന്‍ മുഹമ്മദലി, ഡോ എസ് ആര് സഞ്ജീവ്, എം ജി രാധാകൃഷ്ണൻ (എഡിറ്റർ, ഏഷ്യാനെറ്റ് ന്യൂസ്), ഇ പി ഉണ്ണി (സീനിയർ കാർട്ടൂണിസ്റ്റ്, ദ് ഇന്ത്യൻ എക്സ്പ്രസ്, ഡൽഹി), ദാമോദർ പ്രസാദ് (ഡയറക്ടർ, ഇ എം എം ആർ സി, കാലിക്കറ്റ് സർവകലാശാല), പ്രശസ്ത ചലചിത്രനിരൂപകനായ ഡോ. സി എസ് വെങ്കിടേശ്വരൻ, ഡോ. ലക്ഷ്മി പ്രദീപ് ( ഫാറൂഖ് കോളേജ്), ദീപാമോള്‍ തോമസ് (മാര്‍ ഇവാനിയോസ് കോളജ്) എന്നിവര്‍ വെബിനാറിൽ സംസാരിക്കും.
Comments are closed.