DCBOOKS
Malayalam News Literature Website

ചുണ്ടിൽ പറഞ്ഞ കഥകൾ (Chundil Paranja Kathakal)

Chundil Paranja Kathakal by Sarang S Mundakkal

Book Details

Book : Chundil Paranja Kathakal
Author : Sarang S Mundakkal
Category : Short Stories
ISBN : 9789370989894
Published Year : 2026
Publisher : SEDORA: An Imprint of DC Books
Number of pages : 120
Language : Malayalam

About the Book

ചുണ്ടിൽ പറഞ്ഞ കഥകൾ പുസ്തകത്തെ കുറിച്ച്

വളച്ചുകെട്ടലുകളോ ഒളിച്ചുകടത്തലുകളോ ഇല്ലാതെ പ്രണയങ്ങളും ലൈംഗികതയും പൊരുത്തക്കേടുകളും മനുഷ്യനിലെ പല സ്വഭാവ സവിശേഷതകളും ‘ചുണ്ടില്‍ പറഞ്ഞ കഥകള്‍’ എന്ന പുസ്‌തകത്തിൽ പലയിട ത്തായി തെളിഞ്ഞുകാണപ്പെടുന്നുണ്ട്. നിങ്ങൾ മുന്നേ വായിച്ചുശീലിച്ച ശൈലികളിൽനിന്നും കഥകളിൽ നിന്നും വ്യത്യസ്‌തമായി, സംഭാഷണങ്ങളിലൂടെ മാത്രം മുന്നോട്ടു പോകുന്ന കഥകളാണ് ‘ചുണ്ടില്‍ പറഞ്ഞ കഥകള്‍’ എന്ന പുസ്‌തകത്തിൽ അധികവും. സംഭാഷണ കാഴ്ച്‌ചകളാണ് എഴുത്തുകാരൻ നമുക്കായി ഒരുക്കിവെച്ചിരിക്കുന്നത്. ഈ കഥയിലെ പല കഥാപാത്രങ്ങളും നമ്മൾ കണ്ടുമുട്ടിയ, നമുക്കിടയിൽ ജീവിക്കുന്ന ഒരുപറ്റം മനുഷ്യരാണ്. ആ മനുഷ്യരെ മാഞ്ഞുപോകാതെ ചേർത്തുപിടിക്കാനും സ്നേഹിക്കാനും അവരുടെ പോരാട്ടത്തെ ചേർത്തുപിടിക്കാനും ഇതിൽ പറഞ്ഞുവെക്കുന്നുണ്ട്.

പുസ്തകത്തിൻ്റെ പ്രധാന വിഷയങ്ങൾ

അനായാസമായി വായിച്ച് പോകാവുന്ന സാരംഗിന്റെ മനോഹരമായ 14 കഥകള്‍ അടങ്ങിയ പുസ്തകമാണ് സാരംഗ് എസ് മുണ്ടക്കലിന്റെ ‘ചുണ്ടില്‍ പറഞ്ഞ കഥകള്‍’. ചില കഥകള്‍ ലൈംഗിക വിഷയങ്ങളെയും മാനസികസംഘര്‍ഷങ്ങളെയും സാമൂഹികവിലക്കുകളെയും പ്രതിപാദിക്കുന്നു.

മനുഷ്യമനസ്സിൻ്റെയും ദേഹത്തിൻ്റെയും അതിരുകൾ അന്വേഷിക്കുന്ന ഈ കഥകളിൽ മനുഷ്യരെപ്പോലെ മുറികളും രാത്രികളും മഴയും നിലാവുമെല്ലാം കേന്ദ്രകഥാപാത്രങ്ങളായി വരുന്നത് കാണാം. ഓരോ മനുഷ്യരും അവരുടേതായ വികാര വിചാരങ്ങൾ പ്രകടമാക്കുന്നതായും സ്വകാര്യതകളിൽ സംതൃപ്ത‌ി പ്പെടുന്നതായും നിലപാടുകളിൽ നീതിപുലർത്തുന്നതായും അനുഭവപ്പെട്ടേക്കാം.

നിങ്ങൾ മുന്നേ വായിച്ച ശൈലികളിൽനിന്നും കഥകളിൽനിന്നും വ്യത്യസ്തമായി സംഭാഷണങ്ങളിലൂടെ മുന്നോട്ടുപോവുന്ന കഥക ളാണ് ഇതിലധികവും.
അതിനാൽ ഈ പുസ്‌തകമൊരു സംഭാഷണ കാഴ്‌ചയാണ്. ഇവിടെ ശരീരങ്ങളും മനസ്സുകളും സംസാരിക്കുന്നത് നിങ്ങൾക്ക് കേൾക്കാനായേക്കാം. പ്രണയത്തിൻ്റെയും വേദനയുടെയും രതി യുടെയും ആഗ്രഹത്തിൻ്റെയും പ്രതിരോധത്തിൻ്റെയും വഴികളി ലൂടെ മനുഷ്യാവസ്ഥകൾ സഞ്ചരിക്കുന്നത് കണ്ടെന്ന് വന്നേക്കാം. അതാസ്വദിക്കാൻ നിങ്ങൾ തയ്യാറാണെങ്കിൽ പ്രതീക്ഷകളുടെ അമിതഭാരങ്ങൾ ഇറക്കിവെച്ച് കുറഞ്ഞനേരം ഇതിലെ അക്ഷര ങ്ങളോടൊപ്പം കൂട്ടുകൂടാം. ഇതിലെ ചില കഥാപാത്രങ്ങളെയും അവരുടെ ആശയങ്ങളെയും സ്വഭാവവൈവിധ്യങ്ങളെയും ഞാനോ നീയോ നമുക്ക് പരിചയത്തിലുള്ളവരോ അല്ലെങ്കിൽ നമ്മൾ കേട്ടറിഞ്ഞ് പോയവരോ ആയ മനുഷ്യരുടെ പ്രതിനിധികളായി മാത്രം കാണുക.

About author

ആരാണ് സാരംഗ് എസ് മുണ്ടക്കൽ ?

1998 ഏപ്രിൽ 3-ന് കോഴിക്കോട് ജനനം. പിതാവ്: സിദ്ധാർത്ഥൻ. മാതാവ്: റീജ. സരസ്വതി വിദ്യാനികേതൻ കുറ്റിക്കാട്ടൂർ, ജീ എച്ച് എസ് എസ് കുറ്റിക്കാട്ടൂർ, ഗവൺമെൻ്റ് മെഡിക്കൽ കോളേജ് എറണാകുളം എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. സോഷ്യൽ മീഡിയകളിലും ആനുകാലികങ്ങളിലും സജീവമായി എഴുതിവരുന്നു. നിലവിൽ കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റലിൽ അനസ്തേഷ്യ ടെക്നീഷ്യനായി സേവനമനുഷ്ഠിക്കുന്നു. 2018-ൽ വിരൽ കഥാസാഹിത്യ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ചിരുത ചിരിക്കുന്നു (ചെറുകഥാ സമാഹാരം), ഞാൻ അനസ്തേഷ്യ ടെക്നീഷ്യൻ (പ്രൊഫഷണൽ ബയോഗ്രഫി) എന്നിവയാണ് മറ്റു പുസ്‌തകങ്ങൾ.

FAQ

ചുണ്ടിൽ പറഞ്ഞ കഥകൾ ആരുടെ പുസ്തകമാണ്?

ചുണ്ടിൽ പറഞ്ഞ കഥകൾ സാരംഗ് എസ് മുണ്ടക്കലിന്റെ ചെറുകഥാസമാഹാരമാണ്.

ഈ പുസ്തകത്തിൽ എത്ര കഥകളുണ്ട്?

ഈ പുസ്തകത്തിൽ ആകെ 14 ചെറുകഥകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

ചുണ്ടിൽ പറഞ്ഞ കഥകളുടെ പ്രധാന വിഷയം എന്താണ്?

ഈ സമാഹാരത്തിലെ കഥകൾ പ്രണയം, ലൈംഗികത, മാനസിക സംഘർഷങ്ങൾ, സാമൂഹിക വിലക്കുകൾ, മനുഷ്യസ്വഭാവത്തിന്റെ വിവിധ സവിശേഷതകൾ എന്നിവയെ ആസ്പദമാക്കിയാണ്.

ഈ പുസ്തകം ആരൊക്കെയാണ് വായിക്കാൻ അനുയോജ്യം?

വ്യത്യസ്തമായ കഥപറച്ചിൽ ശൈലികൾ ഇഷ്ടപ്പെടുന്നവർക്കും സമകാലിക വിഷയങ്ങളെ ആസ്പദമാക്കിയ ചെറുകഥകൾ വായിക്കാൻ ആഗ്രഹിക്കുന്നവർക്കും ഈ പുസ്തകം അനുയോജ്യമാണ്.

ഈ പുസ്തകത്തിന്റെ ശൈലി മറ്റുപുസ്തകങ്ങളിൽ നിന്ന് എങ്ങനെ വ്യത്യസ്തമാണ്?

പാരമ്പര്യ കഥപറച്ചിലിൽ നിന്ന് വ്യത്യസ്തമായി, സംഭാഷണങ്ങളിലൂടെ മാത്രം കഥ മുന്നോട്ടുപോകുന്ന ശൈലിയാണ് ഈ പുസ്തകത്തെ പ്രത്യേകമാക്കുന്നത്.

Comments are closed.