ചൂണ്ടക്കാരി – റീന പി.ജി യുടെ ഏറ്റവും പുതിയ ചെറുകഥാസമാഹാരം
റീന പി.ജി യുടെ ഏറ്റവും പുതിയ ചെറുകഥാസമാഹാരമാണ് ചൂണ്ടക്കാരി. ഡി സി ബുക്ക്സ് ആണ് ഈ ചെറുകഥാസമാഹാരം വായനക്കാരിലേക്ക് എത്തിക്കുന്നത്. ജീവിതത്തിന്റെ ചൂണ്ടക്കൊളുത്തിൽ കുരുക്കപ്പെട്ടു കഴിയുന്ന ഒരുപിടി മനുഷ്യരുടെ വേദനകളും സ്നേഹത്തിനു വേണ്ടിയുള്ള അദമ്യമായ ദാഹവുമാണ് ഈ സമാഹാരത്തിലെ ചൂണ്ടക്കാരി മുതൽ ജാരചിന്തകൾ വരെ ഉള്ള പതിന്നാലു കഥകളിലും ഒരേപോലെ നിറഞ്ഞു നിൽക്കുന്നത്.

സാഹിത്യത്തിന് വേണ്ടി അടിച്ചു പതം വരുത്താതെ എറിച്ചും തഴച്ചും നിൽക്കുന്ന ഇതിലെ പച്ചയായ ഭാഷ ഈ കഥകൾക്ക് അത്രമേൽ ജൈവികമായ സ്വഭാവം നൽകുന്നു. നമുക് അത്രയൊന്നും പരിഹസിതം അല്ലാത്ത ഒരു ഇരുണ്ട ലോകത്തെ ആണ് റീന പി. ജി ഈ കഥകളിലൂടെ കാണിച്ചു തരുന്നത്. സ്ത്രീകൾ ഭൂതവും ഭാവിയും വർത്തമാനവും മാറാപ്പിലാക്കി യാത്ര ചെയ്യുന്നവരാണ് ഒരുപാടു ആഗ്രഹിക്കുന്നിടത്തേക്ക് സ്വയം നഷ്ടപ്പെട്ട് മുന്നോട് യാത്ര ചെയ്യാത്തവർ ഇല്ല പക്ഷെ, സമാധാനം കണ്ടെത്തുന്നതിൽ അവർ പരാജയപ്പെടുകയാണ്.
ഇനി സമാധാനം കിട്ടുന്ന ഒരു സ്ത്രോതസ്സ് അവർക്കറിയാമെങ്കിലും അതിലേക്കു എത്തിപ്പെടാനുള്ള വഴി അവർക്കറിയില്ല. ഇനി വഴി തെളിഞ്ഞാലും ചിലപ്പോൾ ഇറങ്ങിപ്പുറപ്പെടുന്നതിൽ നിന്ന് അവരെ എന്തൊക്കെയോ പുറകോട്ട് വലിക്കുകയാണ്. അവിശുദ്ധ വിശുദ്ധർ എന്ന കഥയിലെ അജ്ഞാതഗായകൻ പറയുന്നത് പോലെ: ‘വേരുകൾ തേടുകയാണ് ഓരോ മനുഷ്യനും’ .
💕ഈ പുസ്തകം ഇപ്പോൾ തന്നെ സ്വന്തമാക്കൂ
💕കൂടുതൽ വായിക്കുവാനായി ഡി സി ബുക്ക് സ്റ്റോർ സന്ദർശിക്കൂ
			
Comments are closed.