ഒരുനാട്ടിലൊരുനാളിലൊരുവള്
വാഴ്വിനിരുപുറവും സിനിമകളലുക്ക്.
ചുള്ളിപ്പണിക്കാരി ചിന്നമ്മ
അവളുടെ അടിപ്പാവാട ഒരു തിരശ്ശീല.
കുളിക്കാനിറങ്ങുമ്പോളതില് സിനിമ
ആറിന് കയ്യാല മാട്ടകള് ബാല്‍ക്കണി.
കയങ്ങള്‍ തറട്ടിക്കറ്റ്
കൊക്കോയും കാപ്പിയും ഫസ്റ്റ്ക്ലാസ്.
വരാന്‍ പോകുന്ന പടങ്ങള്‍
അതിന് നോട്ടീസ് പറത്തുന്ന കാറ്റ്.
വില്ലീസ് ജീപ്പ്പോലെ വെള്ളം
മണിമരുത് പൊഴിക്കുന്ന പൂവ്.
നിഴലില്‍ നിഴല്‍ കോര്‍ത്ത് സന്ധ്യ
ആടിയാടി നില്ക്കുന്ന രാവ്.
പൂര്‍ണ്ണരൂപം 2023 സെപ്റ്റംബർ ലക്കം പച്ചക്കുതിരയില്‍
ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക
ഡി സി / കറന്റ് പുസ്തകശാലകളിലും സെപ്റ്റംബർ ലക്കം ലഭ്യമാണ്
Comments are closed.