DCBOOKS
Malayalam News Literature Website

ചില്ലുതെളിച്ചം (Chilluthelicham)

Chilluthelicham By Rajan C H

Book Details

Book : Chilluthelicham
Author : Rajan C H
Category : Poetry
ISBN : 9789370986213
Published Year : 2026
Publisher : DC Books
Number of pages : 230
Language : Malayalam

About the Book

പുസ്തകത്തിന്‍റെ പ്രത്യേകത

മലയാളത്തിലെ പ്രശസ്‌തകവി , രാജൻ സി.എച്ച്. രചിച്ച വൈവിധ്യമാർന്ന 111 കവിതകളുടെ സമാഹാരമാണ് ‘ചില്ലുതെളിച്ചം’.

കല, സാഹിത്യം, സംഗീതം, സിനിമ, കായികരംഗം തുടങ്ങിയ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭകളെയും അവരുടെ രചനകളെയും ആസ്വാദനപരമായ രീതിയിൽ അവതരിപ്പിക്കുകയാണിവിടെ. മനുഷ്യാനുഭവങ്ങളെയും സർഗ്ഗസൃഷ്ടികളെയും ആത്മനിഷ്ഠമായി സമീപിക്കുന്ന നിലപാട് ഈ കൃതിയെ വേറിട്ടു നിർത്തുന്നു

ചില്ലുതെളിച്ചം പുസ്തകത്തെ കുറിച്ച്

രാജൻ സി എച്ച്- ൻ്റെ ‘ചില്ലുതെളിച്ചം കേവലമൊരു കവിതാസമാഹാരമല്ല, മറിച്ച് ഇത് മലയാളിയുടെ സാംസ്‌കാരിക ജീവിതത്തെ സ്വാധീനിച്ച നിരവധി പ്രതിഭകൾക്കുള്ള കാവ്യാത്മകമായ ആദരമാണെന്നു പറയാം.

രാമകൃഷ്ണ‌ൻ കാരാരി പുസ്‌തകത്തിന്റെ ആമുഖത്തിൽ സൂചിപ്പിക്കുന്നത് പോലെ, കലയിലെയും സാഹിത്യത്തിലെയും സമകാല ജീവിതത്തിലെയും അനശ്വര പ്രതിഭകൾ കവിമനസ്സിൽ ഉണ്ടാക്കിയ പ്രതിസ്‌പന്ദങ്ങൾ അനുവാചകനും അനുഭവവേദ്യമാകുന്നു.
സാഹിത്യരംഗത്തെ പ്രകാശഗോപുരങ്ങളായ കുമാരനാശാൻ, പി. കുഞ്ഞിരാമൻ നായർ, വൈലോപ്പിള്ളി, എം.എൻ. വിജയൻ, ബഷീർ, പി.ഭാസ്കരൻ, മാധവിക്കുട്ടി, ഓ.എൻ.വി, സുഗതകുമാരി, കക്കാട്, ഒ.വി. വിജയൻ, സച്ചിദാനന്ദൻ, ചുള്ളിക്കാട്, ഡി.വിനയചന്ദ്രൻ തുടങ്ങിയവരെ പരാമർശിക്കുന്ന കവിതകൾ ഈ സമാഹാരത്തിലുണ്ട്.

തബല മാന്ത്രികൻ അല്ലാരാഖ, സാക്കിർ ഹുസൈൻ, ഗായകരായ യേശുദാസ്, ജാനകിയമ്മ, ജയചന്ദ്രൻ, ചിത്ര തുടങ്ങിയവരിലൂടെ സംഗീതത്തിന്റെ ലോകത്തെ കവി ആവാഹിക്കുന്നു. കൂടാതെ നമ്പൂതിരിയുടെ വരകൾ, എം.എഫ്. ഹുസൈൻ ,ടി.കെ. പദ്മിനി തുടങ്ങിയവരുടെ ചിത്രങ്ങളും കവിതയ്ക്ക് വിഷയമാകുന്നു.

കുമാരനാശാന് , മായാമാധവി,പഴയ സ്ത്രത്തിൽ,വൈലാലിൽ, കക്കാടിന്, ജാനകിയമ്മ പാടുമ്പോൾ, ശ്രീവിദ്യയ്ക്ക്, കാവിറക്കത്തിൽ,പെൺപന്തം, ചുള്ളിക്കാടിന്, നമ്പൂതിരിച്ചിത്രങ്ങൾ സാക്കിർ ഹുസൈന് , യേശുദാസിന് , ദയാശ്ലേഷം തുടങ്ങിയ കവിതകൾ.

About author

രാജൻ സി എച്ച് (Rajan C H) ആരാണ് ?

Author Rajan C Hഅറിയപ്പെടുന്ന കവി. കണ്ണൂർജില്ലയിൽ മയ്യഴിപ്പുഴത്തീരത്ത് ഒളവിലം ആണ് ജന്മസ്ഥലം. വിപരീതം, കാഴ്‌ചക്കെട്ട്, ഉൾവരികൾ, ആൽബം, സമവാക്യം, പാഴ് നിഴൽക്കൂത്ത്, ഏകാദശി നോറ്റ കാക്ക, മഴ മാത്രമായ് മഴ, പ്രണയ ദളങ്ങൾ പരാഗങ്ങൾ, പൂവുകൾക്ക് ചായം പൂശുന്നവൻ, ഒറ്റച്ചിലപ്പ്, ഉണ്ട പാഞ്ഞൊരു നെഞ്ച്, ജീവിച്ചവരോ മരിച്ചവരോ അല്ലാത്ത ചിലർ, മിന്നൽ തൊട്ടെഴുതിയവ, അമ്മ ഭാഗവതം, നിലാവ് ചുംബിക്കും ചെമ്പകയിതളുകൾ, പെണ്ണുങ്ങളുടെ വിചിത്രഗാലറി, അയനാഭിരാമം, ഒളിച്ചു കത്തുന്ന ജീവിതം, അപസർപ്പകം, തലയെ വിഴുങ്ങും വാല്, പൂവടരും മരങ്ങളിൽ എന്നീ കവിതാസമാഹാരങ്ങളും കള്ളനമ്മാവൻ എന്ന ബാല കവിതകളും പ്രസിദ്ധീകൃതമായിട്ടുണ്ട്. 

മറന്നുവെച്ചവ, അവൾ ഇവൾ മറ്റവൾ, തലശ്ശേരി ബിരിയാണി, ചില്ലുതെളിച്ചം എന്നീ കൃതികൾ ഡി.സി.ബുക്സ്  പ്രസിദ്ധീകരിച്ചു. ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് ചീഫ് മാനേജരായി വിരമിച്ചു. ഇപ്പോൾ കൂത്തുപറമ്പ് നരവൂരിൽ താമസം. ഭാര്യ: റീന. മക്കൾ: ഡോ.അപർണ്ണ രാജ്, അഭിജിത്ത് രാജ്.

FAQ

ചില്ലുതെളിച്ചം ആരുടെ കവിതാസമാഹാരമാണ്?

ചില്ലുതെളിച്ചം മലയാളത്തിലെ പ്രശസ്ത കവിയായ രാജൻ സി.എച്ച്. രചിച്ച കവിതാസമാഹാരമാണ്.

ചില്ലുതെളിച്ചത്തിൽ എത്ര കവിതകളുണ്ട്?

ഈ സമാഹാരത്തിൽ ആകെ 111 കവിതകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

ചില്ലുതെളിച്ചത്തിന്റെ പ്രധാന പ്രത്യേകത എന്താണ്?

മലയാളിയുടെ സാംസ്‌കാരിക ജീവിതത്തെ സ്വാധീനിച്ച സാഹിത്യ, സംഗീത, കലാ മേഖലകളിലെ നിരവധി പ്രതിഭകൾക്ക് കാവ്യാത്മകമായ ആദരം അർപ്പിക്കുന്ന കവിതകളാണ് ഈ സമാഹാരത്തിന്റെ പ്രധാന പ്രത്യേകത.

ചില്ലുതെളിച്ചം ആരൊക്കെയാണ് വായിക്കാൻ അനുയോജ്യം?

മലയാള കവിത, സാഹിത്യം, സംഗീതം, കലാസാംസ്‌കാരിക വിഷയങ്ങൾ എന്നിവയിൽ താൽപര്യമുള്ള വായനക്കാർക്ക് ഈ പുസ്തകം അനുയോജ്യമാണ്.

ഈ പുസ്തകത്തിൽ പരാമർശിക്കപ്പെടുന്ന സാഹിത്യപ്രതിഭകൾ ആരൊക്കെയാണ്?

കുമാരനാശാൻ, വൈലോപ്പിള്ളി, വൈക്കം മുഹമ്മദ് ബഷീർ, മാധവിക്കുട്ടി, ഓ.എൻ.വി. കുറുപ്പ്, സുഗതകുമാരി, സച്ചിദാനന്ദൻ തുടങ്ങിയ നിരവധി സാഹിത്യപ്രതിഭകളെക്കുറിച്ചുള്ള കവിതകൾ ഈ സമാഹാരത്തിലുണ്ട്.

Comments are closed.