DCBOOKS
Malayalam News Literature Website

ചാൾസ് ഡാർവിൻ്റെ കണക്കുപുസ്തകം (Charles Darwinte Kanakkupusthakam)

CHARLES DARWINTE KANAKKUPUSTHAKAM

Book Details

Book : CHARLES DARWINTE KANAKKUPUSTHAKAM
Author : RANJU M.V
Category : Short Stories
ISBN : 9789370980679
Publisher : DC BOOKS
Published Year : 2026
Number of pages : 178
Language : Malayalam

ചാൾസ് ഡാർവിൻ്റെ കണക്കുപുസ്തകം പുസ്തകത്തെ കുറിച്ച്

വിവിധ ആനുകാലികങ്ങളിലായി വന്ന 9 ചെറുകഥകളുടെ സമാഹാരമാണ് രഞ്ജു എം.വിയുടെ ചാൾസ് ഡാർവിൻ്റെ കണക്കുപുസ്തകം.

പുസ്തകത്തിൻ്റെ പ്രധാന വിഷയങ്ങൾ

ചാൾസ് ഡാർവിൻ്റെ കണക്കുപുസ്തകം എന്ന രഞ്ജു എം.വിയുടെ ചെറുകഥാസമാഹാരത്തിൽ പന്നി, ചാൾസ് ഡാർവിൻ്റെ കണക്കുപുസ്തകം, കൂറ്റ്, ബൂമറാങ്ങ് എന്ന കവിതാസമാഹാരത്തിന് സി.പി. അനിരുദ്ധൻ മാസ്റ്റർ എഴുതിയ അവതാരികയുടെ ആദ്യ മൂന്നു പേജുകൾ, റെസ്റ്റ് ഇൻ പീസ്, ഒടല്, വി സി പി, റെഡ് പ്ലാനറ്റ്, ഉമാമി എന്നിങ്ങനെ 9 ചെറുകഥകളാണ് ഉള്ളടക്കം.

സമകാലിക ജീവിതത്തിലെ പ്രശ്സങ്കീർണ്ണമായ അവസ്ഥകളെ തന്മയത്ത്വത്തോ ടെ അവതരിപ്പിക്കുകയാണ് കഥാകൃത്ത്.

ഇതിലെ ഓരോ ചെറുകഥയിലുമുള്ള ഓരോ വിഷയത്തെയും അതിൻ്റെ യാഥാർത്ഥ്യത്തിൽനിന്ന് അടർത്തിമാറ്റി മറ്റൊരു കാഴ്ചയിലേക്ക് വായനക്കാരെ സമർത്ഥമായി എഴുത്തുകാരൻ കൂട്ടിക്കൊണ്ടുപോകുന്നു.

കഥപറച്ചിലിൻ്റെ ഒഴുക്കും മനോഹാരിതയും ഭാഷയിലെ കൃതഹസ്തതയും രഞ്ജുവിൻ്റെ കഥകളെ ശ്രദ്ധേയമാക്കുന്നുവെന്ന് നോവലിസ്റ്റ് കെ.എൻ. പ്രശാന്ത് പുസ്തകത്തിൻ്റെ പിൻകുറിപ്പിൽ പറയുന്നു.

പലതരം ഏകാന്തതകളുടെ കനം ചാൾസ് ഡാർവിൻ്റെ കണക്കുപുസ്തകം എന്ന സമാഹാരത്തിലെ കഥകളിൽ തെളിഞ്ഞും മറഞ്ഞും കിടപ്പുണ്ടെന്ന് പ്രശസ്ത നോവലിസ്റ്റ് പി.വി. ഷാജികുമാർ അവതാരികയിൽ എഴുതുന്നു.

About author

ആരാണ് രഞ്ജു എം.വി. (RANJU M.V) ?

Ranju M.V author of CHARLES DARWINTE KANAKKUPUSTHAKAMകാസർഗോഡ് ജില്ലയിലെ ചീമേനി സ്വദേശിയാണ് ചാൾസ് ഡാർവിൻ്റെ കണക്കുപുസ്തകം എഴുതിയ രഞ്ജു എം.വി.

വിദ്യാഭ്യാസത്തിൽ ബിരുദവും ജന്തുശാസ്ത്രത്തിൽ ബിരുദാനന്തരബിരുദവും നേടിയിട്ടുണ്ട്.

പ്രഥമ അശ്രഫ് ആഡൂര് കഥാ പുരസ്കാരവും യുവധാര കഥാപുരസ്കാരവും നേടിയിട്ടുണ്ട്.

ഇപ്പോൾ , റജിസ്ട്രേഷൻ വകുപ്പിൽ ജോലിചെയ്യുന്നു.

FAQ

ചാൾസ് ഡാർവിൻ്റെ കണക്കുപുസ്തകം ആരുടെ പുസ്തകമാണ്?

മലയാള എഴുത്തുകാരനായ രഞ്ജു എം.വി പുസ്തകമാണ്.

ടാർജെറ്റ് വായനക്കാർ ആരാണ്?

പുതു തലമുറയിലെ എഴുത്തുകാരും വായനക്കാരും.

ചാൾസ് ഡാർവിൻ്റെ കണക്കുപുസ്തകം എന്ത് പുസ്തകമാണ്?

9 ചെറുകഥകളുടെ സമാഹാരമായ പുസ്തകമാണ്.

രഞ്ജു എം വിയുടെ ചാൾസ് ഡാർവിൻ്റെ കണക്കുപുസ്തകം എന്ന പുസ്തകത്തിലെ കഥകൾ ഏതൊക്കെയാണ്?

പന്നി, ചാൾസ് ഡാർവിൻ്റെ കണക്കുപുസ്തകം, കൂറ്റ്, ബൂമറാങ്ങ് എന്ന കവിതാസമാഹാരത്തിന് സി.പി. അനിരുദ്ധൻ മാസ്റ്റർ എഴുതിയ അവതാരികയുടെ ആദ്യ മൂന്നു പേജുകൾ, റെസ്റ്റ് ഇൻ പീസ്, ഒടല്, വി സി പി, റെഡ് പ്ലാനറ്റ്, ഉമാമി എന്നിങ്ങനെ 9 ചെറുകഥകൾ.

Comments are closed.