
ദളിത് ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ തിങ്കളാഴ്ച സംസ്ഥാനത്തുനടത്തുന്ന ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് ഒരു വിഭാഗം ബസ്സുടമകള്‍.
ബസ് ഓപ്പറേറ്റഴ്സ് ഫെഡറേഷനാണ് സമരത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് അറിയിച്ചത്.അന്നേ ദിവസം കേരളത്തിലെ മുഴുവന്‍ സ്വകാര്യ ബസുകളു സര്‍വീസ് നടത്തുന്നതാണെന്ന് ഫെഡറേഷന് അറിയിച്ചു.
ദിവസേനയുള്ള ഡീസല്‍ വില വര്‍ദ്ധനവ് കാരണം സാമ്പത്തിക പ്രയാസങ്ങള്‍ അനുഭവിക്കുന്ന ബസുടമകള്‍ക്ക് ഹര്‍ത്താലിന് വേണ്ടി സര്‍വീസ് നിര്‍ത്തിവെക്കാനാവില്ല. കഴിഞ്ഞ രണ്ടാം തിയ്യതിയിലെ പൊതു പണിക്കിന് ശേഷം ഒരാഴ്ചക്കിടെ വീണ്ടും ഒരു ഹര്‍ത്താല്‍ അംഗീകരിക്കാനാവില്ല എന്ന് ഫെഡറേഷന് പ്രസിഡണ്ട് എം.ബി സത്യനും ജനറല്‍ സെക്രട്ടറി ലോറന്‍സ് ബാബുവും അറിയിച്ചു
Comments are closed.