മലയാള നോവല്‍ സാഹിത്യ രംഗത്തെ ശ്രദ്ധേയ സ്വരങ്ങളിലൊന്നാണ് ആനന്ദിന്റേത്. മനുഷ്യാനുഭവങ്ങളുടെ വ്യത്യസ്തമായ പാതയിലൂടെ സഞ്ചരിച്ച അദ്ദേഹം അതുവരെ മലയാളത്തിന് അപരിചിതമായിരുന്ന ജീവിതചിത്രീകരണങ്ങള്‍ക്ക് ശ്രമിച്ചു. അതിനായി അദ്ദേഹം ഉപയോഗിച്ച ശൈലിയും വ്യത്യസ്തമായിരുന്നു. ആനന്ദിന്റെ
ഡിസി ബുക്സ് പ്രസിദ്ധീകരിച്ച എല്ലാ പുസ്തകങ്ങളും സംസ്ഥാനത്തുടനീളമുള്ള ഡിസി/കറന്റ് ബുക്സ് ശാഖകളിലൂടെയും ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോര്‍ വഴിയും വായനക്കാര്‍ക്ക് സ്വന്തമാക്കാവുന്നതാണ്.
ആനന്ദിന്റെതായി പ്രസിദ്ധീകരിക്കപ്പെട്ട ആദ്യ നോവലാണ് ആള്‍ക്കൂട്ടം. മലയാള നോവല്‍ സാഹിത്യചരിത്രത്തിലെ ഒരു വഴിത്തിരിവായി കരുതപ്പെടുന്ന ഈ നോവല്‍ 1970-ലാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. അന്നുവരെയുണ്ടായിരുന്ന നോവല്‍സങ്കല്പത്തിനു മാറ്റം വരുത്തുന്നതായിരുന്നു ആനന്ദിന്റെ ഈ നോവല്‍. അഭയാര്‍ത്ഥികള്‍, മരുഭൂമികള്‍ ഉണ്ടാകുന്നത്, വ്യാസനും വിഘ്നേശ്വരനും, ഗോവര്‍ധന്റെ യാത്രകള്‍, മരണസര്‍ട്ടിഫിക്കറ്റ് എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റു പ്രധാന കൃതികള്‍.
ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ആനന്ദിന്റെ കൃതികള്‍ വാങ്ങുന്നതിനായി സന്ദര്‍ശിക്കുക
Comments are closed.