ബിന്ദു കൃഷ്ണന്റെ ‘മൈലാഞ്ചിയമ്മ’; പുസ്തകപ്രകാശനം ഇന്ന്
 ബിന്ദു കൃഷ്ണന്റെ ഏറ്റവും പുതിയ കവിതാസമാഹാരം ‘മൈലാഞ്ചിയമ്മ’ ഇന്ന് (18 ഫെബ്രുവരി 2021)  പ്രകാശനം ചെയ്യും. ഡിസി ബുക്സ് ഔദ്യോഗിക ഫേസ്ബുക് പേജിലൂടെ വൈകുന്നേരം 6.30ന് നടക്കുന്ന പ്രകാശനച്ചടങ്ങില്‍ കെ.ജി.എസ്, ആദിത്യന്, ഗിരിജ പാതേക്കര, ബിന്ദു കൃഷ്ണന് എന്നിവര്‍ പങ്കെടുക്കും.

പുസ്കത്തെക്കുറിച്ച് അജയ് പി. മങ്ങാട്ടിന്റെ വാക്കുകള്‍
”താനുറങ്ങുമ്പോള് ഉണര്‍ന്നിരിക്കുകയും താന്‍ നിശ്ചലമാകുമ്പോള്‍ പറന്നുനടക്കുകയും താന്‍ മൗനമാകുമ്പോള്‍ ഒച്ചവയ്ക്കുകയും ചെയ്യുന്ന പെണ്ണിന്റെ സ്വതന്ത്ര സ്വത്വത്തെ ഭാവന ചെയ്യുന്നു ബിന്ദുകൃഷ്ണന്റെ കവിതകള്‍. ഈ സ്വത്വചിന്തയുടെ ആന്തരികസഞ്ചാരമാണു കവിതയില്‍ നാം വായിക്കുന്നത്. നിഷേധവികാരങ്ങളെ പ്രശ്നഗണിതമാക്കുന്ന രീതി ഈ കവിതകള്‍ക്കു വേറിട്ട ഭാവതലം നല്‍കുന്നുണ്ട്.”  -അജയ് പി. മങ്ങാട്ട്
 
Comments are closed.