
കേരളസര്‍ക്കാരിന്റെ സാംസ്കാരികവിഭാഗത്തിന്റെയും അയ്യപ്പപ്പണിക്കര്‍ ഫൗണ്ടേഷന്റെയും ആഭിമുഖ്യത്തില്‍ കേരളകവിത 2018 പ്രകാശിപ്പിക്കുന്നു.പ്രസിദ്ധീകരണത്തിന്റെ അമ്പതാം വാര്‍ഷികം ആഘോഷിക്കുന്ന ‘കേരളകവിത പരമ്പര’ മലയാളത്തിന് നിരവധി കവികളെ പരിചയപ്പെടുത്തിയ സമാഹാരമാണ്. പുസ്തക പ്രകാശനത്തിന്റെ ഭാഗമായി കവി കെ. സച്ചിദാനന്ദന്റെ അധ്യക്ഷതയില്‍ ചേരുന്ന കവിസമ്മേളനത്തില്‍ ഈ ലക്കത്തില്‍ എഴുതിയ വിവിധ രചയിതാക്കളും പങ്കെടുക്കുന്നു.
ഓഗസ്റ്റ് 11-ന് ശനിയാഴ്ച രാവിലെ 10 മണി മുതല്‍ ഭാരത് ഭവനിലാണ് പരിപാടികള്‍ സംഘടിപ്പിക്കപ്പെടുന്നത്. ഏവര്‍ക്കും സ്വാഗതം.
Comments are closed.