ടി.ഡി. രാമകൃഷ്ണന്റെ ‘ആല്‍ഫ‘ യുടെ ഇംഗ്ലീഷ് പരിഭാഷയും ‘മാമ ആഫ്രിക്ക‘ യുടെ തമിഴ് പരിഭാഷയും മാര്‍ച്ച് 30 ന് തസ്രാക്കില്‍ വെച്ച് പ്രകാശനം ചെയ്യും. ‘ആല്‍ഫ’യുടെ പരിഭാഷ സ്പീക്കര്‍ എം.ബി.രാജേഷ് ജി.എസ്. പ്രദീപിന് നല്‍കിയും ‘മാമ ആഫ്രി’ക്കയുടെ പരിഭാഷ മന്ത്രി സജി ചെറിയാന് കവി മുരുകന് കാട്ടാക്കടയ്ക്ക് നല്‍കിയും പ്രകാശനം ചെയ്യും.
ഡി സി ബുക്സാണ് രണ്ട് പുസ്തകങ്ങളുടെയും മലയാളം പതിപ്പ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഒ.വി.വിജയന് സ്മാരക സമിതിയും കേരള സാംസ്കാരിക വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന ‘പാഴ്ത്തറയിലെ പൊരുളുകള്‍-ഒ.വി.വിജയന് ചരമദിനാചരണത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്. ഒ.വി വിജയന്റെ സ്മരണാര്‍ത്ഥം മലയാളത്തിലെ മികച്ച രചനകള്‍ക്ക് സമ്മാനിക്കുന്ന ഒ.വി.വിജയന് സ്മാരക നോവൽ പുരസ്കാരം ചടങ്ങിൽ ടി.ഡി.രാമകൃഷണന്റെ ‘മാമ ആഫ്രിക്ക’ യ്ക്ക് സമ്മാനിക്കും.
മാമ ആഫ്രിക്കക്ക് ഒ.വി.വിജയന് പുരസ്കാരം തരുന്നതും അന്നാണ്.
Comments are closed.