ബ്ലഡ് റെവലൂഷൻ – ഡി.പി. അഭിജിത്തിന്റെ ആദ്യ ചെറുകഥാസമാഹാരം
ഡി. പി. അഭിജിത്ത് എഴുതിയ ആദ്യ ചെറുകഥാസമാഹാരമാണ് ബ്ലഡ് റെവലൂഷൻ. ഡിസി ബുക്ക്സ് ഇത് വായനക്കാരിലേക്കെത്തിക്കുന്നു. കഥാകൃത്ത് കഴിഞ്ഞ ഏഴ് വർഷമായി എഴുതിയ ഒൻപതു കഥകളാണ് ഇതിലുള്ളത്.
ബാല്യത്തിലേക്ക് മടങ്ങുമ്പോളുള്ള വേദന ആണ് സർഗാത്മകത എന്ന് കഥാകൃത്ത് പറയുന്നു. നമ്മൾ പൂരിപ്പിക്കപ്പെട്ടിട്ടില്ലാത്ത ഇടത്തുനിന്ന് വിങ്ങുന്ന വൈകാരിത ആണ് സർഗാത്മകത. ബാല്യത്തിൽ തന്നെ മനുഷ്യൻ അസ്തമിക്കുന്നു എന്നും ആ ഓർമ്മ പേറിയുള്ള ജീവിതം ആണ് ബാക്കി എന്നും അഭിജിത്ത് പറഞ്ഞുവെക്കുന്നുണ്ട്. മറ്റുള്ളവരുടെ നിശ്ചലമായ ഓർമ്മകളിന്മേൽ പാഞ്ഞുപോകുന്ന എഴുത്താണ് ‘ആൾ’ എന്ന കഥ. ശൂരനാട് വിപ്ലവം ആണ് ഈ കഥയുടെ അടിത്തറ. സന്ദർശനം എന്ന കൽക്കത്ത ക്ലബുകളിൽ ഫുട്ബോൾ കളിച്ചിരുന്ന ഒരാൾ നാട്ടിലെത്തിയ ശേഷം കാലം തന്റെ ലവറിനെ കാണാൻ പോകുന്നതാണ്.
നമ്മുടെ നാടൻ മത്സ്യം ബംഗാളി മീനുകളായി പരിണമിക്കുന്നു. ചെറിയ അടരുകളിലാണ് മനുഷ്യന്റെ തൃപ്തി അലിഞ്ഞു കിടക്കുന്നത്. ഇങ്ങനെ സ്നേഹത്തിൽ തൊട്ടു മടങ്ങുന്ന അഭിജിത്തിന്റെ കഥകളുടെ ശീലങ്ങളാണ്. ‘വിശുദ്ധ ചോദനകളുടെ സായംകാലം’ എന്ന കഥയിലും ലൈഫിൽ മാജിക്കൽ റിയലിസം പിടിക്കാൻ പോകുന്നവരുടെ കടയാണ്. വായനയിലൂടെ വ്യത്യസ്ത അനുഭവം പകരുന്ന മനസ്സിനെ നൊമ്പരപ്പെടുത്തുന്ന ‘ബ്ലഡ് റെവലൂഷൻ‘ എന്ന ചെറുകഥാസമാഹാരം ഇപ്പോൾ വിപണിയിൽ ലഭ്യമാണ്.
💕നിങ്ങളുടെ കോപ്പികൾ ഇപ്പോൾ തന്നെ സ്വന്തമാക്കാൻ ക്ലിക്ക് ചെയ്യൂ
💕കൂടുതൽ വായിക്കുവാനായി ഡി സി ബുക്ക് സ്റ്റോർ സന്ദർശിക്കു