മൃദുഹിന്ദുക്കളുടെയും തീവ്രഹിന്ദുക്കളുടെയും അഹിന്ദുക്കളുടെയും കാഴ്ചകളും കാഴ്ചപ്പാടുകളും മാറ്റിമറിക്കുന്ന പുസ്തകം, ദേവ്ദത് പട്നായ്കിന്റെ ‘ഭക്തി’; പ്രീബുക്കിങ് ആരംഭിച്ചു
 അപൂര്‍വ്വ ലിംഗസ്വത്വങ്ങള്‍ ആധുനികമോ പാശ്ചാത്യമോ ലൈംഗീകമോ മാത്രമായികാണേണ്ട ഒന്നല്ല എന്ന് സമര്‍ത്ഥിക്കുന്ന ഐതീഹ്യപണ്ഡിതനായ ദേവ്ദത് പട്നായ്കിന്റെ ഏറ്റവും പുതിയ പുസ്തകം ‘ഭക്തി‘ യുടെ പ്രീബുക്കിങ് ആരംഭിച്ചു.
അപൂര്‍വ്വ ലിംഗസ്വത്വങ്ങള്‍ ആധുനികമോ പാശ്ചാത്യമോ ലൈംഗീകമോ മാത്രമായികാണേണ്ട ഒന്നല്ല എന്ന് സമര്‍ത്ഥിക്കുന്ന ഐതീഹ്യപണ്ഡിതനായ ദേവ്ദത് പട്നായ്കിന്റെ ഏറ്റവും പുതിയ പുസ്തകം ‘ഭക്തി‘ യുടെ പ്രീബുക്കിങ് ആരംഭിച്ചു.
എന്തുകൊണ്ടാണ് ഹിന്ദുക്കള്‍ വളരെ ആചാരപരമായത്? എന്തുകൊണ്ടാണവര് വിഗ്രഹാരാ
ധാന നടത്തുന്നത്? എന്തുകൊണ്ടാണവര് എപ്പോഴും ജാതി സംരംക്ഷിക്കുന്നത്? അവര്‍ സസ്യഭുക്കുകളാണോ? അവരുടെ പ്രാര്‍ത്ഥനകള്‍ ക്രിസ്ത്യന്‍മുസ്ലീം പ്രാര്‍ത്ഥനകളില്‍ നിന്ന് വ്യത്യസ്തമാണോ? ആയിരം വര്‍ഷങ്ങള്‍ക്കു മുമ്പുണ്ടായ മുസ്ലിം അധിനിവേശം ഹിന്ദു സംസ്
കാരത്തെ തകര്‍ത്തു കളഞ്ഞോ? ഹിന്ദു തത്വശാസ്ത്രത്തിലും ഇന്ത്യാ ചരിത്രത്തിലും ഊന്നിനിന്നുകൊണ്ട് ഇത്തരം ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ സരളവും സൂക്ഷ്മവുമായി നല്കു
കയാണ് ദേവദത്ത് പട്നായിക്. മൃദുഹിന്ദുക്കളുടെയും തീവ്രഹിന്ദുക്കളുടെയും അഹിന്ദുക്കളുടെയും കാഴ്ചകളും കാഴ്ചപ്പാടുകളും മാറ്റിമറിക്കാന്‍പോന്ന ഉള്‍ക്കാഴ്ചകളാണ് ഹിന്ദുമതത്തെക്കുറിച്ച് ഇവിടെ അവതരിപ്പിക്കുന്നത്.
 
Comments are closed.