DCBOOKS
Malayalam News Literature Website

പോയവാരം മലയാളി തിരഞ്ഞെടുത്ത പുസ്തകങ്ങള്‍

ഫാ.ജോസഫ് പുത്തന്‍പുരയ്ക്കല്‍ രചിച്ച ജീവിതം കൊച്ചുകൊച്ചു സന്തോഷങ്ങളിലൂടെ എന്ന പുസ്തകമാണ് പോയവാരം ഏറ്റവുമധികം വിറ്റഴിഞ്ഞ കൃതി. എസ്. ഹരീഷിന്റെ  നോവലായ മീശയാണ് തൊട്ടുപിന്നില്‍.  എം.ടി വാസുദേവന്‍ നായരുടെ ക്ലാസിക് കൃതി  രണ്ടാമൂഴം, പി.കെ. സജീവ് രചിച്ച ഏറ്റവും പുതിയ കൃതി ശബരിമല അയ്യപ്പന്‍ മലഅരയ ദൈവം, കെ.ആര്‍ മീരയുടെ നോവലായ ആരാച്ചാര്‍ എന്നീ കൃതികള്‍ പോയവാരം ഏറ്റവുമധികം വിറ്റഴിഞ്ഞ കൃതികളുടെ ആദ്യപട്ടികയില്‍ ഉള്‍പ്പെടുന്നു.

ബ്രസീലിയന്‍ സാഹിത്യകാരന്‍ പൗലോ കൊയ്‌ലോയുടെ ആല്‍ക്കെമിസ്റ്റ്, കെ.ആര്‍ മീരയുടെ സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ, ഇതിഹാസ കഥാകാരന്‍ ഒ.വി വിജയന്റെ  ഖസാക്കിന്റെ ഇതിഹാസം, മാധവിക്കുട്ടിയുടെ എന്റെ കഥ, മാര്‍ ക്രിസോസ്റ്റം മെത്രാപ്പൊലീത്തയുടെ തിരുഫലിതങ്ങള്‍ എന്നീ പുസ്തകങ്ങളും തൊട്ടുപിന്നിലുണ്ട്.

ഡോ.എ.പി.ജെ. അബ്ദുള്‍ കലാമിന്റെ അഗ്നിച്ചിറകുകള്‍,ഡോ. ജോസഫ് മര്‍ഫിയുടെ നിങ്ങളുടെ ഉപബോധമനസ്സിന്റെ ശക്തി,ഉണ്ണി ആറിന്റെ ചെറുകഥാസമാഹാരം വാങ്ക്, സുഭാഷ് ചന്ദ്രന്റെ മനുഷ്യന് ഒരു ആമുഖം, അനില്‍ ദേവസ്സിയുടെ യാ ഇലാഹി ടൈംസ് എന്നീ കൃതികളും പോയവാരം ഏറ്റവുമധികം വിറ്റഴിഞ്ഞ കൃതികളില്‍ ഉള്‍പ്പെടുന്നു.

Comments are closed.