DCBOOKS
Malayalam News Literature Website

ആയുസ്സിൻ്റെ പുസ്തകത്തിൽ എഴുതിയത് (Ayussinte Pusthakathil Ezhuthiyathu)

Ayussinte Pusthakathil Ezhuthiyathu by A V Pavithran

Book Details

Book : Ayussinte Pusthakathil Ezhuthiyathu
Author : A V Pavithran
Category : Study
ISBN : 9789376917235
Published Year : 2026
Publisher : DC Books
Pages : 202
Language : Malayalam

About the Book

പുസ്തകത്തെ കുറിച്ച്

ആയുസ്സിൻ്റെ പുസ്തകം എന്ന സി.വി. ബാലകൃഷ്ണൻ്റെ നോവലിനെക്കുറിച്ച് നിരവധി എഴുത്തുകാരും വിമർശകരും എഴുതിയിട്ടുണ്ട്. അത്തരം പഠനങ്ങളിൽനിന്ന് തിരഞ്ഞെടുത്ത 24 പഠനങ്ങളാണ് ആയുസ്സിൻ്റെ പുസ്തകത്തിൽ എഴുതിയത് എന്ന ഈ കൃതിയിൽ സമാഹരിച്ചിട്ടുള്ളത്.

പുസ്തകത്തിൻ്റെ പ്രധാന വിഷയങ്ങൾ

പ്രശസ്ത എഴുത്തുകാരായ സക്കറിയ, കെ.ആർ. മീര, സുഭാഷ് ചന്ദ്രൻ, ഇ.വി. രാമകൃഷ്ണൻ, ആഷാമേനോൻ, എസ്. ശാരദക്കുട്ടി, എൻ. ശശിധരൻ, ഇ.പി. രാജഗോപാലൻ, സന്തോഷ് ഏച്ചിക്കാനം, പി.കെ. രാജശേഖരൻ, സജയ് കെ.വി., കമൽ റാം സജീവ് എന്നിങ്ങനെ 24 പേരുടെ പഠനങ്ങളാണ് എ.വി. പവിത്രൻ എഡിറ്റ് ചെയ്ത ഈ പുസ്തകത്തിൻ്റെ ഉള്ളടക്കം.

About author

ആരാണ് എ.വി. പവിത്രൻ (A V Pavithran)?

കണ്ണൂർ ജില്ലയിൽ പയ്യന്നൂരിനടുത്ത് മണ്ടൂരിൽ ജനിച്ചു. മലയാളഭാഷ യിലും സാഹിത്യത്തിലും ബിരുദവും ബിരുദാനന്തരബിരുദവും. ചെറു താഴം എ.എൽ.പി. സ്‌കൂൾ, പിലാത്തറ യു.പി. സ്‌കൂൾ, ഗവ. ബോയ്സ് ഹൈസ്‌കൂൾ മാടായി, പയ്യന്നൂർ കോളേജ്, തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജ് ഓഫ് ടീച്ചർ എജ്യുക്കേഷൻ എന്നിവിടങ്ങളിൽനിന്നും വിദ്യാ ഭ്യാസം. പാലാ, ചെറുകുന്ന്, കടന്നപ്പള്ളി, ചെറുതാഴം, മണത്തണ, ചുഴലി, മാടായി എന്നിവിടങ്ങളിൽ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപക നായിരുന്നു. എം.എൻ. വിജയൻ സമ്പൂർണകൃതികൾ (വാല്യം 9), എംടി യുടെ ലോകങ്ങൾ, കഥാപുസ്‌തകം, നാടകോത്സവം, കഥാജാലകം എന്നീ പുസ്‌തകങ്ങളുടെ എഡിറ്റർ. സന്ദർശനങ്ങൾ, കാലത്തിന്റെ ഭൂപടം, സഞ്ചാരപഥങ്ങൾ, ബഷീർ, എം. മുകുന്ദൻ: കഥയും ജീവിതവും എന്നിവ കൃതികൾ. കേരളസാഹിത്യ അക്കാദമിയുടെ ഗവേഷണ സ്കോളർഷിപ്പ് (കഥയും രാഷ്ട്രീയവും) ലഭിച്ചിട്ടുണ്ട്.

FAQ

സി.വി. ബാലകൃഷ്ണന്റെ പ്രശസ്ത നോവലായ ആയുസ്സിൻ്റെ പുസ്തകം സംബന്ധിച്ച് പ്രമുഖ എഴുത്തുകാരും നിരൂപകരും എഴുതിയ 24 പഠനലേഖനങ്ങളുടെ സമാഹാരമാണ് ആയുസ്സിൻ്റെ പുസ്തകത്തിൽ എഴുതിയത്.

വിശുദ്ധ വേദപുസ്തകവും ദേവാലയവും പള്ളിമണി മുഴക്കവും ഏകാകികളായ മനുഷ്യരുടെ വിഹ്വലസ്വപ്നങ്ങളും പശ്ചാത്തലമാക്കി എഴുതപ്പെട്ട സി.വി. ബാലകൃഷ്ണൻ്റെ ആയുസ്സിൻ്റെ പുസ്തകം എന്ന നോവൽ മലയാളവായനക്കാരെ സംബന്ധിച്ചിടത്തോളം ഗൃഹാതുരമുണർത്തുന്ന ഒരു കൃതിയാണ്. ആ നോവലിനെ പല രീതിയിൽ വിലയിരുത്തുന്ന കൃതി എന്ന നിലയിൽ എ.വി. പവിത്രൻ എഡിറ്റ് ചെയ്ത പുസ്തകം പ്രസക്തമാവുന്നുണ്ട്.

വടക്കെ മലബാറിലെ ഒരു കുടിയേറ്റ ഗ്രാമവും അവിടത്തെ സാധാരണക്കാരായ കുറേ മനുഷ്യരുടെ വൈകാരികവും വൈയക്തികവുമായ പ്രശ്നസങ്കീർണതകളാണ് സി.വി. ബാലകഷ്ണൻ നോവലിൽ അനാവരണംചെയ്യുന്നത്. എന്നാൽ സക്കറിയ, കെ.ആർ. മീര, ഇ.വി. രാമകൃഷ്ണൻ, ഇ.പി. രാജഗോപാലൻ അടക്കമുള്ള ലേഖകർ ആയുസ്സിൻ്റെ പുസ്തകം വിഭാവനംചെയ്യുന്ന വ്യക്തി,സമൂഹം, സദാചാര മൂല്യങ്ങൾ, നിസ്വ കാമനകൾ, ഹിംസകൾ എന്നിങ്ങനെ ജീവിതത്തെ തൊട്ടുനിൽക്കുന്ന പലേതരം അനുഭവങ്ങളേയും ഇഴകീറി പരിശോധിക്കുകയാണിതിൽ.

സക്കറിയ, കെ.ആർ. മീര, സുഭാഷ് ചന്ദ്രൻ, ഇ.വി. രാമകൃഷ്ണൻ, ആഷാ മേനോൻ, എസ്. ശാരദക്കുട്ടി, എൻ. ശശിധരൻ, സന്തോഷ് ഏച്ചിക്കാനം തുടങ്ങിയ പ്രമുഖ എഴുത്തുകാരുടെയും നിരൂപകരുടെയും ലേഖനങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

ഈ പഠനസമാഹാരത്തിൻ്റെ എഡിറ്റർ എ.വി. പവിത്രൻ ആണ്.

Comments are closed.