എസ് ഹരീഷിന്റെ ഏറ്റവും പുതിയ നോവൽ ‘ആഗസ്റ്റ് 17’ പുറത്തിറങ്ങി
 ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യപുരസ്കാരങ്ങളിലൊന്നായ ജെ.സി.ബി സാഹിത്യ പുരസ്കാരം നേടിയ എസ് ഹരീഷിന്റെ ഏറ്റവും പുതിയ നോവൽ ‘ആഗസ്റ്റ് 17’ പുറത്തിറങ്ങി. ഡി സി ബുക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യപുരസ്കാരങ്ങളിലൊന്നായ ജെ.സി.ബി സാഹിത്യ പുരസ്കാരം നേടിയ എസ് ഹരീഷിന്റെ ഏറ്റവും പുതിയ നോവൽ ‘ആഗസ്റ്റ് 17’ പുറത്തിറങ്ങി. ഡി സി ബുക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
നമ്മൾ ജീവിക്കുന്ന ദേശത്തിന്റെയും കാലത്തിൻറേയും പ്രതിചരിത്രമാണ് (alternate history)  ആഗസ്റ്റ് 17 എന്ന നോവൽ. തിരുവിതാംകൂർ ഇന്ത്യൻ യൂണിയനിൽ ലയിക്കാതെ സ്വതന്ത്ര രാജ്യമായി എന്ന് എഴുത്തുകാരൻ ഭാവന ചെയ്യുന്നു. അതിലേക്ക് നയിച്ച ചരിത്രസംഭവങ്ങളെ ഇഷ്ടാനുസരണം മാറ്റിമറിക്കുന്നു. അതിനുശേഷം തലകീഴായി മറിഞ്ഞ ലോകത്തെ ഇരുണ്ട ചിരിയോടെ കാണുന്നു. കാമത്തേയും പ്രണയത്തേയും പലായനത്തേയും അധികാരത്തോട് ചേർത്ത് നിർത്തുന്നു. മലയാളിയുടെ വലിയ എഴുത്തുകാരും രാഷ്ട്രീയ നേതാക്കളും തങ്ങൾ അണിയാത്ത വേഷങ്ങളിൽ ഈ നോവലിൽ പകർന്നാടുകയാണ്. പരിധികളില്ലാതെ ഭാവന ചെയ്യാൻ മാത്രം സ്വതന്ത്രനാണ് എഴുത്തുകാരൻ എന്ന് പ്രഖ്യാപിക്കുകയാണ് ആഗസ്റ്റ് 17.
ആഗസ്റ്റ് 17 എന്ന നോവൽ. തിരുവിതാംകൂർ ഇന്ത്യൻ യൂണിയനിൽ ലയിക്കാതെ സ്വതന്ത്ര രാജ്യമായി എന്ന് എഴുത്തുകാരൻ ഭാവന ചെയ്യുന്നു. അതിലേക്ക് നയിച്ച ചരിത്രസംഭവങ്ങളെ ഇഷ്ടാനുസരണം മാറ്റിമറിക്കുന്നു. അതിനുശേഷം തലകീഴായി മറിഞ്ഞ ലോകത്തെ ഇരുണ്ട ചിരിയോടെ കാണുന്നു. കാമത്തേയും പ്രണയത്തേയും പലായനത്തേയും അധികാരത്തോട് ചേർത്ത് നിർത്തുന്നു. മലയാളിയുടെ വലിയ എഴുത്തുകാരും രാഷ്ട്രീയ നേതാക്കളും തങ്ങൾ അണിയാത്ത വേഷങ്ങളിൽ ഈ നോവലിൽ പകർന്നാടുകയാണ്. പരിധികളില്ലാതെ ഭാവന ചെയ്യാൻ മാത്രം സ്വതന്ത്രനാണ് എഴുത്തുകാരൻ എന്ന് പ്രഖ്യാപിക്കുകയാണ് ആഗസ്റ്റ് 17.
പുസ്തകം വാങ്ങാന് ക്ലിക്ക് ചെയ്യൂ
 
			
Comments are closed.