DCBOOKS
Malayalam News Literature Website

ആര്യാനം വെയ്ജ – സുദീപ്. ടി. ജോർജിന്റെ ചെറുകഥാസമാഹാരം

സുദീപ്. ടി. ജോർജിന്റെ ചെറുകഥാസമാഹാരം ആണ് ആര്യാനം വെയ്ജ. ഡി സി ബുക്ക്സ് ആണ് ഈ പുസ്തകം ജനങ്ങളിലേക്ക് എത്തിക്കുന്നത്.
സുദീപിന്റെ കഥകളിൽ ഉടനീളം സാമൂഹിക ആകുലതകൾ ഏറി നിൽക്കുന്നുണ്ട്. എന്നാൽ അത് മാത്രം അല്ല സൂക്ഷ്മമായ മനുഷ്യാവസ്ഥകളെക്കുറിച്ചും കലയുടെ രൂപപരമായ ഭദ്രതയെക്കുറിച്ചും ആഴത്തിൽ സുദീപിന്റെ കഥകൾ സംവേദനം ചെയ്യുന്നുണ്ട്. അതിന്റെ പുറന്തോട് മാത്രം ആണ് ഉറക്കെപ്പറയുന്ന രാഷ്ട്രീയം. ഈ സമാഹാരത്തിലെ ഏറെ വ്യത്യസ്‍തമായ കഥ ‘റാന്തൽ’ ആണ് . ഒരു തീവണ്ടിയുടെ പക്ഷത്തു നിന്ന് കഥപറഞ്ഞു കൊണ്ട് എഴുത്തിന്റെ മർമ്മത്തിൽ തൊടുകയാണ് അതിൽ.

ARYAANAM VEIJA | ആര്യാനം വെയ്ജ

കുടുംബസ്നേഹിയായ ഒരു സാധാരണക്കാരനായ നെപ്പോളിയൻ തന്റെ ശാന്തമായ ജീവിതവഴിയിൽ ഒരു പതിനാറുകാരനുമായി ഇടയുന്നതാണ് ഒറ്റനോട്ടത്തിൽ കഥ. ആ കുട്ടി അയാൾതന്നെ ആണ് എന്ന് സുദീപ് പറയാതെ പറയുന്നു. ഒരു മൃഗം കഥയിൽ ഇടപെടുന്നതോടെ കാര്യങ്ങൾ മാറിമറിയും. വലിയ കഥാപാത്രങ്ങൾ മിക്കപ്പോഴും തിന്മ വിളയിക്കുന്നവരാണ്. അത്തരം ഒരാളാണ് ‘ആമ’ എന്ന കഥയിലെ എസ്തപ്പാൻ. കലിയെയും ബാഹുകനെയും പോലെ ആണ് ആയാളും ഇട്ടിയും. അവർ മനുഷ്യരെ തിന്മയിലേക്ക് വളഞ്ഞുപിടിയ്ക്കുന്നു.

ഒഴിവാക്കാൻ പറ്റാത്തവിധം ഒപ്പംകൂടുന്നു. എഴുത്തിനെ കുറിച്ച് അല്ലെങ്കിൽ മനുഷ്യന്റെ സർഗാത്മകതയെ കുറിച്ച് ഉള്ള ഉത്കണഠകൾ പേറുന്ന കഥയാണ് പന്ത്. കഥയെഴുത്ത് ഉള്ളിൽ നിന്ന് വിട്ടുപോയതിന്റെ സങ്കടം പേറുന്ന എഴുത്തുകാരൻ ആണ് അതിൽ ആഖ്യാതാവ്. അയാൾ പറയുന്നതാകട്ടെ സ്വന്തം പ്രവൃത്തി ചെയ്യാൻ കഴിയാത്ത മാജിക്കിൻറെ കഥയും. കലയാണ് നമ്മുടെ ജീവനുള്ള പോഷകമെന്നു ഈ കഥയിലൂടെ സുദീപ് പറയുന്നു. സ്വയം പൂർണമാകുന്നതാണ്‌ ഓരോ കഥയും. എങ്കിലും ഒരു കഥ മറ്റൊന്നിനെ പൂരിപ്പിയ്ക്കുന്നതായി നമുക്ക് തോന്നും. ഈ കഥകളിലെ ആഖ്യാതാവ് നമ്മളെപ്പോലെ ഭീരുവും നിസ്സഹായനുമാണ്. അങ്ങനെ എല്ലാ മനുഷ്യരുടെയും കഥകൾ കൂടെ ഉൾക്കൊള്ളുന്നതാണ് ആര്യാനം വെയ്ജ.

ആര്യാനം വെയ്ജ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
കൂടുതൽ വായനാനുഭവങ്ങൾക്കായി ഡി സി ബുക്ക്സ് സ്റ്റോർ സന്ദർശിക്കുക

Comments are closed.