ഡോ. സതീദേവിയുടെ ‘അഗ്നി ശലഭങ്ങള്‍- എന്നും അഗ്നിയില്‍ ഹോമിക്കപ്പെടുന്ന പെണ്‍ജീവിതങ്ങള്‍’ എന്ന ഓര്‍മ്മപുസ്തകം പ്രകാശനം ചെയ്തു. തൃശ്ശൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ അലുംനി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കേരള ആരോഗ്യ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ.മോഹനന് കുന്നുമ്മലില്‍ നിന്നും ജയരാജ് വാര്യര്‍ പുസ്തകം സ്വീകരിച്ചു.

ഡോ.ഗിരിജാമണി വി.കെ. പുസ്തക പരിചയം നടത്തി. വി.കെ.രാജു, ഡോ.സബൂറ ബീഗം, ഡോ.വിജയലക്ഷ്മി എം.ടി., ഡോ. ഉണ്ണികൃഷ്ണന് വി.വി., ഡോ.സതീശന് ബി, ഡോ.സതീദേവി.വി.കെ., അഞ്ജാസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഡി സി ബുക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഡി.സി. ബുക്സ് പ്രസിദ്ധീകരിക്കുന്ന അഗ്നിശലഭങ്ങള്‍ എന്ന ഈ പുസ്തകം ആത്മകഥ എഴുതാന്‍ മോഹിച്ച ഒരു അച്ഛന്റെ ജീവിതാനുഭവങ്ങളിലൂടെയാണ് ആരംഭിക്കുന്നത്. കഷ്ടപ്പാടിന്റെയും വറുതിയുടെയും കാലത്ത് വിദ്യാഭ്യാസത്തിലൂടെ ജോലി നേടാന്‍ ആഗ്രഹിച്ച് ആ ലക്ഷ്യത്തിലേക്ക് നടന്നുകയറിയ അച്ഛന് മകള്‍ നല്കുന്ന സമ്മാനമാണ് ഈ പുസ്തകം. അച്ഛന്റെ ജീവിതാനുഭവങ്ങള്‍ക്കൊപ്പം കയറ്റിറക്കങ്ങളിലൂടെ കടന്നുപോയ സ്വന്തം ജീവിതത്തെക്കൂടി ഡോ. സതീദേവി വി.കെ. ഇതില്‍ വരച്ചിടുന്നു. ഒറ്റയിരിപ്പില്‍ വായിച്ചുതീരാവുന്ന ഒന്ന്.
Comments are closed.