അധികാരസക്തിയുടെ ചരിത്രയാഥാർത്ഥ്യങ്ങൾ ഡോ. ദീപയുടെ പഠനം
ടി ഡി രാമകൃഷ്ണന്റെ നോവലുകളുടെ സമഗ്ര പഠനമാണ് ഡോ. ദീപ രചിച്ച ‘ അധികാരസക്തിയുടെ ചരിത്രയാഥാർത്ഥ്യങ്ങൾ ‘. ഡി സി ബുക്ക്സ് ആണ് ഈ ഗ്രന്ഥം ആളുകളിലേക്ക് എത്തിക്കുന്നത് . ടി.ഡി ആറിന്റെ നോവലുകളിൽ ഒരു പ്രത്യേക ലോകമുണ്ട്.
അതിനു വേണ്ടി അദ്ദേഹം നടത്തിയ അന്വേഷണങ്ങൾ, അനുഭവിച്ച ബുദ്ധിമുട്ടുകൾ- അവയിൽ നിന്ന് കിട്ടിയ ദർശനമാണ് ഈ നിലയ്ക്കുള്ള വിശദമായ പഠനത്തിന് ഒരു അദ്ധ്യാപിക കൂടി ആയ ദീപയെ സജ്ജമാക്കീട്ടുള്ളത്. നോവൽ സൂക്ഷ്മവും സവിശേഷവും ആയ സമാന്തരചരിത്രം തന്നെ ആണ്. ടി ഡി ആറിന്റെ നോവൽ പദ്ധതിയുടെയും, ഡോ. ദീപയുടെ ഗവേഷണ പദ്ധതിയുടെയും അടിസ്ഥാനം ഇത് തന്നെ ആണ്. നോവലിലെ ഭംഗി ഉള്ള ചില വാക്യങ്ങളിലോ കഥാപാത്ര നിർമ്മിതിയുടെ സൗന്ദര്യാനുഭൂതിയുടെ ഒന്നും കുടുങ്ങി പോകാതെ പുതിയ ലോകം നോവലിന്റെ ക്രമത്തിൽ പ്രതിനിധാനം ചെയ്യപ്പെടുന്നത് എന്നന്വേഷിക്കുന്ന ഒരു പ്രബന്ധമാണിത്. മലയാള നോവലിനെ കുറിച്ചുള്ള മികച്ച പഠനങ്ങൾ ഒന്നും അങ്ങനെ വരാറില്ല. എന്നാൽ ഇതൊരു പ്രശംസാർഹമായ ഒരു പ്രവർത്തനമാണ്. സാംസ്‌കാരിക രോഗമായ പൈങ്കിളിത്തെ സ്വന്തം നിലയ്ക്ക് ചികിതസിക്കാനും ഈ പുസ്തകം ഉതകും. അധികാരത്തിന്റെ ചരിത്രമാണ് മാനവരാശിയുടെ ഇന്നോളമുള്ള ചരിത്രം. ഇത്തരം അധികാരചരിത്രത്തിലൂടെ ആണ് മനുഷ്യ സംസ്‍കാരം രൂപം കൊള്ളുന്നത്. അധികാരം, ചരിത്രം, സംസ്‍കാരം എന്നിവ സമൂഹത്തിന്റെ രൂപീകരണത്തിൽ വരുത്തിയ മാറ്റം അവ എത്ര ആഴത്തിൽ എന്ന് പരിശോധിക്കുന്ന പഠനങ്ങൾ ആണ് ഇത്.
അധികാരസക്തിയുടെ ചരിത്രയാഥാർത്ഥ്യങ്ങൾ വായിക്കുന്നതിനായി ഈ ലിങ്ക് അമർത്തുക
കൂടുതൽ വായനാനുഭവങ്ങൾക്കായി ഡി സി ബുക്ക്സ് സ്റ്റോർ സന്ദർശിക്കുക