
കൊച്ചി: തന്നെ തട്ടിക്കൊണ്ടു പോയി ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ക്വട്ടേഷന്‍ നല്കിയ കേസിലെ വിചാരണക്ക് വനിതാ ജഡ്ജി വേണമെന്നാവശ്യപ്പെട്ട് യുവനടി ഹൈക്കോടതിയെ സമീപിക്കും.
രണ്ടാഴ്ച മുമ്പ് ഇതേ ആവശ്യം ഉന്നയിച്ച് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ സമീപിച്ചിരുന്നുവെങ്കിലും ഹര്‍ജി തള്ളിയിരുന്നു. എറണാകുളം ജില്ലയിലെ സെഷന്‍സ്, അഡീഷണല്‍ സെഷന്‍സ് കോടതികളില്‍ വനിതാ ജഡ്ജിമാരില്ലാത്ത സാഹചര്യത്തിലാണ് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ആവശ്യം തള്ളിയത്. ഇതേ തുടര്‍ന്നാണ് പുനഃപരിശോധനാ ഹര്‍ജിയുമായി നടി ഹൈക്കോടതിയെ സമീപിക്കുന്നത്. കേസിന്റെ വിചാരണ എത്രയും വേഗം പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും അതിനായി വനിതാ ജഡ്ജിയെ അനുവദിച്ചു തരണമെന്നുമാണ് ആവശ്യപ്പെടുക.
Comments are closed.