
ഡി സി ബുക്സ് പ്രസിദ്ധീകരിച്ച പ്രൊഫ.ടി.ജെ.ജോസഫിന്റെ ആത്മകഥ അറ്റുപോകാത്ത ഓര്‍മ്മകളുടെ’ ഇംഗ്ലീഷ് പരിഭാഷ പുറത്തിറങ്ങി. പെന്ഗ്വിന് ബുക്സാണ് ഇംഗ്ലീഷ് പരിഭാഷയുടെ പ്രസാധകര്. ‘എ തൗസന്‍ഡ് കട്സ്-ആന്‍ ഇന്നസെന്റ് ക്വസ്റ്റ്യന്‍ ആന്‍ഡ് ഡെഡ്ലി ആന്‍സേഴ്സ്’ എന്ന് പേരിട്ടിരിക്കുന്ന പുസ്തകം നന്ദകുമാര്‍ കെ യാണ് വിവര്‍ത്തനം ചെയ്തിരിക്കുന്നത്.
തൊടുപുഴ ന്യൂമാന്‍ കോളെജിലെ മലയാളവിഭാഗം അധ്യാപകനായിരിക്കേ മതതീവ്രവാദികളുടെ ക്രൂരതയ്ക്ക് വിധേയനായ പ്രൊഫ. ടി.ജെ.ജോസഫിന്റെ ജീവിതത്തിലെ സമാനതകളില്ലാത്ത അനുഭവങ്ങള്‍ ഓര്‍ത്തെടുക്കുന്ന ആത്മകഥയാണ് അറ്റുപോകാത്ത ഓര്‍മ്മകള്‍ . നാല്പതോളം അധ്യായങ്ങളിലായി രണ്ടു ഭാഗങ്ങളായിട്ടാണ് ‘അറ്റുപോകാത്ത ഓര്‍മ്മകള്‍‘ എഴുതപ്പെട്ടിരിക്കുന്നത്.
അക്ഷരങ്ങളുടെ പേരില്‍, ആശയങ്ങളുടെ പേരില്‍ കൈപ്പത്തി മുറിച്ചുമാറ്റപ്പെട്ട ഒരു അദ്ധ്യാപകന്റെ അറ്റുപോകാത്ത ഓര്‍മ്മകളെ രേഖപ്പെടുത്തുകയാണ് ഈ കൃതിയിലൂടെ. അദ്ധ്യാപകജീവിതത്തിലും വ്യക്തിജീവിതത്തിലും മറ്റാരും അനുഭവിക്കേണ്ടിവന്നിട്ടില്ലാത്ത സന്ദിഗ്ദ്ധ മുഹൂര്‍ത്തങ്ങളിലൂടെ കടന്നുപോകേണ്ടിവന്ന ഒരാള്‍ ആ അനുഭവങ്ങളെ മുന്‍നിര്‍ത്തി തന്റെ ജീവിതം തുറന്നെഴുതുന്നു.
Comments are closed.