പൂര്‍ണ പബ്ലിക്കേഷന്‍ ഉടമ എൻ. ഇ. ബാലകൃഷ്ണ മാരാർ അന്തരിച്ചു
 ടൂറിങ് ബുക്ക്സ്റ്റാള്‍ (ടി.ബി.എസ്) ഉടമ എന്‍.ഇ ബാലകൃഷ്ണമാരാര്‍ (90) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് വെള്ളിയാഴ്ച രാത്രിയോടെ കോഴിക്കോടായിരുന്നു അന്ത്യം. പൂര്‍ണ പബ്ലിക്കേഷന്‍സിന്റെ ഉടമ കൂടിയായ ബാലകൃഷ്ണമാരാര്‍ മലയാള പുസ്തക പ്രസാധന മേഖലയിലെ അഭിമാന സ്തംഭമായിരുന്നു.

1932ല്‍ കണ്ണൂര്‍ ജില്ലയില്‍ തൃശിലേരി മീത്തലെ വീട്ടില്‍ കുഞ്ഞികൃഷ്ണ മാരാരുടെയും മാധവി ഞാലില്‍ എടവലത്തു തറവാട്ടില്‍ മാരസ്യാരുടെയും മകനായാണ് ജനനം. 1958ല്‍ മിഠായിത്തെരുവില്‍ ഒറ്റമുറി കടയില്‍ ടി.ബി.എസ് പുസ്തകശാലയ്ക്ക് തുടക്കംകുറിച്ചു. 1966ല്‍ പുര്‍ണ പബ്ലിക്കേഷന്‍സിനും തുടക്കമിട്ടു. 1988ല്‍ ടിബിഎസ് മുതലക്കുളത്ത് ഇപ്പോഴുള്ള കെട്ടിടത്തിലേക്കും മാറി.
 
Comments are closed.