പ്രശാന്ത് നായരുടെ ഏറ്റവും പുതിയ പുസ്തകം ‘ലൈഫ് ബോയ്’ ; പ്രീബുക്കിങ് ആരംഭിച്ചു
 പ്രശാന്ത് നായരുടെ ഏറ്റവും പുതിയ പുസ്തകം ‘ലൈഫ് ബോയ്’  യുടെ പ്രീബുക്കിങ് ആരംഭിച്ചു. ഡി സി ബുക്സാണ് പ്രസാധകര്. ഡി സി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോറിലൂടെയും ഡി സി/കറന്റ് പുസ്തകശാലകളിലൂടെയും കോപ്പികള്‍ പ്രീബുക്ക് ചെയ്യാം.

മലവെള്ളത്തിൽ മുങ്ങിച്ചാകാൻ വിധിക്കപ്പെട്ടവനു മുന്നിലുള്ള കച്ചിത്തുരുമ്പാണ് ലൈഫ് ബോയ്. ജീവിതത്തെ അതിന്റെ എല്ലാ പ്രതികൂലാവസ്ഥകളും ഉൾക്കൊള്ളുമ്പോൾത്തന്നെ, നേർത്ത നർമ്മത്തിൽ പൊതിഞ്ഞ് സസന്തോഷം ഉൾക്കൊള്ളുകയും, അതേ ചിരിയോടെ നോക്കി കണ്ട് മുന്നോട്ടു പോകാൻ പ്രേരിപ്പിക്കുകയും ചെയ്യുന്ന കുറിപ്പുകളാണിതിലുള്ളത്. അവയിൽ ജീവിതം നേരിടുന്ന ദശാസന്ധികളെപ്പറ്റിയുണ്ട്, സൗഹൃദങ്ങളുടെ നിറവിനെപ്പറ്റിയുണ്ട്, നവമാധ്യമകാല പ്രഹസനങ്ങളെപ്പറ്റിയുണ്ട്. മൊത്തത്തിൽ സമകാലിക ജീവിതത്തെപ്പറ്റി അതിലളിത തത്വശാസ്ത്രമാണ് പ്രശാന്ത് നായർ ഈ ലേഖനങ്ങളിലൂടെ ആവിഷ്കരിക്കുന്നത്.
 
Comments are closed.