തനിമ കലാസാഹിത്യ വേദി കേരളയുടെ ഈ വര്ഷത്തെ തനിമ പുരസ്കാരം അംബികാസുതന് മാങ്ങാടിന്. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച അംബികാസുതന് മാങ്ങാടിന്റെ യോക്കൊസോ- ജപ്പാന് വിശേഷങ്ങള് എന്ന പുസ്തകത്തിനാണ് അംഗീകാരം. 2015-21 വർഷങ്ങളിലെ മികച്ച 60 യാത്രാവിവരണ പുസ്തകങ്ങൾ മത്സരത്തിലുണ്ടായിരുന്നു.
സഞ്ചാര സാഹിത്യ കൃതിയാണ് ഈ വര്ഷം പുരസ്കാരത്തിന് പരിഗണിച്ചത്. ഡോ. മുസാഫര് അഹ്മദ്(ചെയര്മാന്), വിധുവിന്സെന്റ്, ഡോ.ജമീല് അഹ്മദ് എന്നിവരടങ്ങുന്ന സമിതിയാണ് പുരസ്കാരത്തിന് അര്ഹമായ കൃതി തിരഞ്ഞെടുത്തത്.
ഡോ. ടി. ആർ ജയകുമാരിയുടെ കിളിപാടും കാടുകളിലൂടെ എന്ന രചന ജൂറിയുടെ പ്രത്യേക പരാമർശം നേടി. പതിനായിരം രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. മാർച്ച് 30ന് പാലക്കാട് വെച്ച് നടക്കുന്ന ചടങ്ങിൽ പുരസ്കാരം നൽകും.
പുസ്തകം വാങ്ങാന് ക്ലിക്ക് ചെയ്യൂ
പുസ്തകം ഇ-ബുക്കായി വായിക്കാന് ക്ലിക്ക് ചെയ്യൂ
Comments are closed.