വായനക്കാര്‍ക്കൊപ്പം എഴുത്തനുഭവങ്ങള്‍ പങ്കുവെച്ച് ലാജോ ജോസ്. ഡി സി ബുക്സ് സംഘടിപ്പിച്ച കോഫി വിത്ത് ലാജോ ജോസ് എന്ന പരിപാടിയിലാണ് അദ്ദേഹം വായനക്കാരുമായി സംവദിച്ചത്. വായനക്കാരെ ത്രില്ലടിപ്പിച്ച കഥകളുടെ പിറവിയെ കുറിച്ചും അതിന്റെ നാള്‍വഴികളെ കുറിച്ചും ലാജോ ജോസ് വായനക്കാരുമായി സംസാരിച്ചു.
ലാജോ ജോസിന്റെ ഏറ്റവും പുതിയ നോവല്‍ ‘കന്യാ-മരിയ’ പ്രീബുക്ക് ചെയ്തവരില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 15 പേര്‍ക്കാണ് ലാജോ ജോസുമായി സംസാരിക്കാന്‍ അവസരം ലഭിച്ചത്.
ലാജോ ജോസിന്റേതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ നോവലാണ് ‘കന്യാ-മരിയ’.
Comments are closed.