പ്രൊഫ.ശോഭീന്ദ്രന്റെ ‘മൊളക്കാല്‍മുരുവിലെ രാപകലുകള്‍’ എന്ന പുസ്തകം എം ടി വാസുദേവന്‍ നായര്‍ പ്രകാശനം ചെയ്തു. ഡി സി ബുക്സിൻ്റെ എല്ലാ ശാഖകളിലും
ഡി സി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോറിലും പുസ്തകം ലഭ്യമാണ്.
കർണാടകത്തിനും ആന്ധ്രാപ്രദേശിനും ഇടയിലുള്ള അതിർത്തി ഗ്രാമമാണ് മൊളക്കാൽമുരു. 1972 – 75 കാലത്ത് ഈ കുഗ്രാമത്തിലെ ഗവ.കോളജിൽ അധ്യാപകനായി ജീവിച്ച ശോഭീന്ദ്രൻ മാഷിൻ്റെ അനുഭവരേഖകളാണ് മൊളക്കാൽമുരുവിലെ രാപകലുകൾ എന്ന പുസ്തകം. കുഗോബെട്ടയിലും ബ്രഹ്മഗിരിയിലും കുട്ടികളോടൊപ്പം മല കയറിയും ഗുഡദേർബാവിയിൽ ഒന്നിച്ച് മുങ്ങിക്കുളിച്ചും ഗ്രാമസൗഹൃദങ്ങൾക്കൊപ്പം ഇഴുകിച്ചേർന്നും ജീവിച്ചതിൻ്റെ ആത്മരേഖകൾ.
നാലു പതിറ്റാണ്ടുകൾക്കു ശേഷം മാഷ് ഡെക്കാൻ പീഠഭൂമിയിലെ പഴയകാലത്തെയും ആ വിദൂര ഗ്രാമത്തെയും ഓർത്തെടുക്കുന്നു. അധ്യാപക – വിദ്യാർത്ഥി ബന്ധത്തിൻ്റെ അസാധാരണമായ അനുഭവകഥയെന്ന് അവതാരികയിൽ എം.ടി രേഖപ്പെടുത്തുന്നു.
Comments are closed.