നവംബര്‍ 14 ശിശുദിനത്തില്‍ ഡി സി ബുക്സ് കുട്ടിവായനക്കാര്‍ക്കായി സമ്മാനിക്കുന്നു
മലയാളകഥയിലെ എക്കാലത്തെയും മികച്ച എഴുത്തുകാർ അണിനിരക്കുന്ന കഥാലോകം. ‘കഥാമാലിക സമ്മാനപ്പൊതി’യുടെ പ്രീബുക്കിങ് തുടരുന്നു. 12 പുസ്തകങ്ങളടങ്ങുന്ന ‘കഥാമാലിക സമ്മാനപ്പൊതി’ ഡി സി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോറിലൂടെയും സംസ്ഥാനത്തുടനീളമുള്ള ഡി സി/കറന്റ് പുസ്തകശാലകളിലൂടെയും പ്രീബുക്ക് ചെയ്യാം.
കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ഒരുപോലെ വരവേറ്റ മാമ്പഴം കഥാമാലിക പരമ്പരയില്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ച പുസ്തകങ്ങളാണ് ലഭ്യമാക്കുന്നത്. വായിച്ച് രസിക്കാനും കേട്ടാസ്വദിക്കാനും ആകര്ഷര്മായ രൂപകല്പന ചെയ്ത ഈ പുസ്തകങ്ങള്‍ കുട്ടികളുടെ വായനയെ സര്‍ഗാത്മകമാക്കും.
‘കഥാമാലിക സമ്മാനപ്പൊതി’യിലെ പുസ്തകങ്ങള്‍
- തേന്മാവ്- ബഷീർ
- അച്ചൻ കൊമ്പത്ത്- പൊൻകുന്നം വർക്കി
- ഇടിമിന്നലിന്റെ നീളം- ഒ വി വിജയൻ
- അമ്മയും മകനും- മാധവിക്കുട്ടി
- അപ്പം ചുടുന്ന കുങ്കിയമ്മ- എം മുകുന്ദൻ
- മാഞ്ചുവട്ടിൽ- തകഴി
- ഓറഞ്ച്കുട്ടി- ലളിതാംബിക അന്തർജനം
- ഭൂതം- ഉണ്ണി ആർ
- ബോൺസായി- ചന്ദ്രമതി
- മക്കൾ- സി വി ബാലകൃഷ്ണൻ
- പാശുപതം – ഇ സന്തോഷ്കുമാർ
- നാളത്തെ പൊന്മാൻ- അയ്മനം ജോൺ
കുട്ടികൾക്കും മുതിർന്നവർക്കും ഒരേപോലെ ആസ്വദിക്കാവുന്ന പ്രശസ്ത എഴുത്തുകാർ രചിച്ച കഥകളാണ് കഥാമാലിക പരമ്പരയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
Comments are closed.