
പുസ്തകപ്രേമികളുടെ മനം കവരാന്‍ ഡിസി ബുക്സ് ബുക്ഫെയറിന് ഇന്ന് തുടക്കമാകും. കുവൈറ്റ് അല്‍ ഐന്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ഇന്ന് (1 സെപ്റ്റംബര്‍ 2021) രാത്രി 7.30ന് നടക്കുന്ന ചടങ്ങില്‍ എഴുത്തുകാരന് ഡോ.വിനി. എ ബുക്ക് ഫെയര്‍ ഉദ്ഘാടനം ചെയ്യും. സെപ്റ്റംബര്‍ രണ്ടിന് മേള അവസാനിക്കും.
വിവിധ ഭാഷകളിലായി കഥ, കവിത, നോവല്‍, ആത്മകഥ, ജീവചരിത്രം, ചരിത്രം, ബാലസാഹിത്യം, കുക്കറി, ഫാഷന്‍ തുടങ്ങിയ വിഭാഗങ്ങളിലെ നൂറുകണക്കിന് പുസ്തകങ്ങളാണ് ‘ലുലു-ഡി സി ബുക്സ് റീഡേഴ്സ് വേള്‍ഡ്’ പുസ്തകമേളയില്‍ എത്തിയിരിക്കുന്നത്.

Comments are closed.