
കൊല്‍ക്കത്ത: പ്രമുഖ ബംഗാളി സാഹിത്യകാരനും സംഗീതജ്ഞനുമായ ബുദ്ധദേബ് ഗുഹ (85) അന്തരിച്ചു. 85 വയസ്സായിരുന്നു. കോവിഡാനന്തര പ്രശ്നങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
1936 ജൂണ്‍ 29 ന് കൊല്‍ക്കത്തയിലായിരുന്നു ഗുഹയുടെ ജനനം. നിരൂപക പ്രശംസ പിടിച്ചുപറ്റിയവയായിരുന്നു അദ്ദേഹത്തിന്റെ നോവലുകളും ചെറുകഥകളും. ‘മധുകരി’, ‘കോലര്‍ കച്ചേ’ പോലുള്ള നിരവധി ശ്രദ്ധേയമായ കൃതികളുടെ സൃഷ്ടാവാണ്. കുട്ടികള്‍ക്ക് വേണ്ടി രചിച്ച പുസ്തകങ്ങളും ഏറെ ശ്രദ്ധേയമായിരുന്നു. ആനന്ദ പുരസ്കാര്‍, ശിരോമാന് പുരസ്കാര്‍ തുടങ്ങിയവയടക്കം നിരവധി അവാര്‍ഡുകള്‍ നേടി.
Comments are closed.