
ചിന്ത ജെറോമിന്റെ ഏറ്റവും പുതിയ പുസ്തകം ‘അതിശയപ്പത്ത്‘ മുഖ്യമന്ത്രി പിണറായി വിജയന് പ്രകാശനം ചെയ്തു. ധനകാര്യവകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ പുസ്തകത്തിന്റെ ആദ്യപ്രതി സ്വീകരിച്ചു. മുഖ്യമന്ത്രിയുടെ ചേമ്പറില്‍ നടന്ന പ്രകാശന ചടങ്ങില്‍ ചിന്ത ജെറോം, ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ. എ റഹീം, ഡി.സി. ബുക്സ് സിഇഒ രവി ഡി.സി എന്നിവര്‍ പങ്കെടുത്തു.
വിവിധ രംഗങ്ങളില്‍നിന്നുള്ള പത്ത് സ്ത്രീകളെയാണ് ‘അതിശയപ്പത്ത്’ എന്ന പുസ്തകത്തില്‍ ചിന്ത ജെറോം പരിചയപ്പെടുത്തുന്നത്. കറന്റ് ബുക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
Comments are closed.