
ഡോ.കെ രാജശേഖരന് നായരുടെ ‘വൈദ്യത്തിന്റെ സ്മൃതിസൗന്ദര്യം’ എന്ന പുസ്തകത്തെ മുന്‍ നിര്‍ത്തി പി.കെ. രാജശേഖരന് നയിക്കുന്ന ചര്‍ച്ച ഇന്ന് (6 ആഗസ്റ്റ് 2021). ഡിസി ബുക്സ് ക്ലബ് ഹൗസില്‍ രാത്രി 7.30ന് ആരംഭിക്കുന്ന ചര്‍ച്ചയില്‍ വായനക്കാര്‍ക്കും പങ്കെടുക്കാം.
ഒരു ന്യൂറോളജിസ്റ്റിന്റെ ഹൃദയസ്പര്‍ശിയായ വൈദ്യാനുഭവങ്ങള്‍ പങ്കുവയ്ക്കുന്ന പുസ്തകമാണ് വൈദ്യത്തിന്റെ സ്മൃതിസൗന്ദര്യം. മാനവികതയുടെ പ്രായോഗികമൂര്ത്തികരണമായ വൈദ്യശാസ്ത്രത്തെ കാണാന്‍ ആഗ്രഹിക്കുന്ന ഒരാളുടെ വിചാരങ്ങള്‍ ഈ ഗ്രന്ഥത്തില്‍ നമുക്ക് കണ്ടെത്താനാകും. കെ പി അപ്പന് എഴുതിയ അവതാരികയും ഉള്‍പ്പെടുത്തിയാണ് ഡി സി ബുക്സ് വൈദ്യത്തിന്റെ സ്മൃതിസൗന്ദര്യം പ്രസിദ്ധീകരിച്ചത്.
Comments are closed.