സുഭാഷ് ചന്ദ്രന്റെ ‘ മനുഷ്യന് ഒരു ആമുഖം’; ബുക്സ്റ്റാള്‍ജിയ പുസ്തകചര്‍ച്ച ഇന്ന്

സുഭാഷ് ചന്ദ്രന്റെ ‘ മനുഷ്യന് ഒരു ആമുഖം’ എന്ന പുസ്തകത്തെ ആസ്ദമാക്കി സംഘടിപ്പിച്ചിരിക്കുന്ന പുസ്തകചര്‍ച്ച ബുധനാഴ്ച (28 ജൂണ്‍ 2021) രാത്രി 8 മണി മുതല്‍ ബുക്സ്റ്റാള്‍ജിയ ക്ലബ് ഹൗസില്‍ നടക്കും. ഡോ.പി.കെ രാജശേഖരൻ നയിക്കുന്ന ചർച്ചയില്‍ പ്രിയ വായനക്കാര്‍ക്കും പങ്കെടുക്കാവുന്നതാണ്. ഡിസി ബുക്സാണ് ‘മനുഷ്യന് ഒരു ആമുഖം‘ എന്ന പുസ്തകത്തിന്റെ പ്രസാധകര്.
 തച്ചനക്കരയിലെ നാറാപിള്ള എന്ന പുരുഷാധികാരത്തിന്റെ പ്രതീകത്തിലൂടെയും ജിതേന്ദ്രന് എന്ന ആധുനിക മനുഷ്യന്റെ ആകുലതകളിലൂടെയും കേരളത്തിന്റെ നൂറ് വര്‍ഷങ്ങളുടെ ജീവിതമാണ് സുഭാഷ് ചന്ദ്രന് മനുഷ്യന് ഒരു ആമുഖം എന്ന നോവലില്‍ പറയുന്നത്. കുടുബബന്ധങ്ങളെ ചുറ്റിപ്പറ്റി സാമൂഹിക ജീവിതവും ദേശത്തിന്റെ ചരിത്രവും നാട്ടിലുണ്ടായ സാമൂഹികമാറ്റങ്ങളേയും അടയാളപ്പെടുത്തുന്ന ഈ കൃതിയിലൂടെ എന്താണ് മനുഷ്യന് എന്ന നിര്‍വചനം നടത്തുകയാണ് സുഭാഷ് ചന്ദ്രന്. പൂര്‍ണ്ണ വളര്‍ച്ചയെത്തുംമുമ്പ് മരിച്ചുപോകുന്ന ഒരേയൊരു ജീവിയാണ് മനുഷ്യന് എന്നാണ് സുഭാഷ് ചന്ദ്രന് മനുഷ്യനു നല്കുന്ന നിര്‍വചനം. 2010-ല്‍ പ്രസിദ്ധീകരിച്ച ഈ കൃതി കേന്ദ്ര-കേരള സാഹിത്യ അക്കാദമി അവാര്‍ഡുകളും ഓടക്കുഴല്‍ അവാര്‍ഡ്, വയലാര്‍ അവാര്‍ഡ് എന്നീ പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.
തച്ചനക്കരയിലെ നാറാപിള്ള എന്ന പുരുഷാധികാരത്തിന്റെ പ്രതീകത്തിലൂടെയും ജിതേന്ദ്രന് എന്ന ആധുനിക മനുഷ്യന്റെ ആകുലതകളിലൂടെയും കേരളത്തിന്റെ നൂറ് വര്‍ഷങ്ങളുടെ ജീവിതമാണ് സുഭാഷ് ചന്ദ്രന് മനുഷ്യന് ഒരു ആമുഖം എന്ന നോവലില്‍ പറയുന്നത്. കുടുബബന്ധങ്ങളെ ചുറ്റിപ്പറ്റി സാമൂഹിക ജീവിതവും ദേശത്തിന്റെ ചരിത്രവും നാട്ടിലുണ്ടായ സാമൂഹികമാറ്റങ്ങളേയും അടയാളപ്പെടുത്തുന്ന ഈ കൃതിയിലൂടെ എന്താണ് മനുഷ്യന് എന്ന നിര്‍വചനം നടത്തുകയാണ് സുഭാഷ് ചന്ദ്രന്. പൂര്‍ണ്ണ വളര്‍ച്ചയെത്തുംമുമ്പ് മരിച്ചുപോകുന്ന ഒരേയൊരു ജീവിയാണ് മനുഷ്യന് എന്നാണ് സുഭാഷ് ചന്ദ്രന് മനുഷ്യനു നല്കുന്ന നിര്‍വചനം. 2010-ല്‍ പ്രസിദ്ധീകരിച്ച ഈ കൃതി കേന്ദ്ര-കേരള സാഹിത്യ അക്കാദമി അവാര്‍ഡുകളും ഓടക്കുഴല്‍ അവാര്‍ഡ്, വയലാര്‍ അവാര്‍ഡ് എന്നീ പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ക്ലിക്ക് ചെയ്യൂ
ഡിസി ബുക്സ് പ്രസിദ്ധീകരിച്ച സുഭാഷ് ചന്ദ്രന്റെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ
 
			
Comments are closed.