
മലയാള സാഹിത്യത്തിൽ പകരം വെക്കാനില്ലാത്ത എഴുത്തിന്റെ മാന്ത്രികൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മകൾ പങ്കുവെച്ചു നടൻ മമ്മൂട്ടി. വൈക്കം മുഹമ്മദ് ബഷീറിന്റെ 27-ാം ചരമവാര്‍ഷികമാണ് ഇന്ന്. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഓണ്‍ലൈനായാണ് ഇത്തവണ വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണം നടന്നത്. ‘നമ്മള് ബേപ്പൂര്‍’ എന്ന ബഷീര്‍ അനുസ്മരണ പരിപാടിയില്‍ നടന് മമ്മൂട്ടിയും പങ്കെടുത്തു. പരിപാടിക്കിടെ ബഷീറിന്റെ ‘മതിലുകളില്‍ ‘ എന്ന കൃതിയില്‍ നിന്ന് ഒരു ഭാഗം അദ്ദേഹം വായിച്ചു. അടൂര്‍ ഗോപാലകൃഷ്ണന് വൈക്കം മുഹമ്മദ് ബഷീറിന്റെ “മതിലുകള്‍” സിനിമയാക്കിയപ്പോള്‍ നായകനായി എത്തിയത് മമ്മൂട്ടിയായിരുന്നു.
കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ച ചടങ്ങിന്റെ ഉദ്ഘാടനം മന്ത്രി മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. സച്ചിദാനന്ദന്, എം.എന്‍. കാരശ്ശേരിതുടങ്ങിയവര് പ്രഭാഷണം നടത്തി. മമ്മൂട്ടിയ്ക്ക് പുറമേ മഞ്ജുവാര്യരും ബഷീറിന്റെ കൃതികള്‍ വായിച്ചു. ജില്ലാ കളക്ടര്‍ സാംബശിവ റാവു, ഷാഹിന ബഷീര്‍ അനീസ് ബഷീര്‍, കെ.ആര്.പ്രമോദ് എന്നിവരും ചടങ്ങില്‍ സംസാരിച്ചു.

Comments are closed.