സവര്‍ക്കര്‍ വില്ലനോ നായകനോ?
 ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വിവാദങ്ങളുടെ കൊടുങ്കാറ്റ് സൃഷ്ടിച്ച വി.ഡി.സവര്‍ക്കറെക്കുറിച്ച് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ നടന്ന സംവാദത്തില്‍ വിക്രം സമ്പത്ത്, വൈഭവ് പുരന്ദരെ എന്നിവര്‍ പങ്കെടുത്തു. മനു എസ്.പിള്ളയായിരുന്നു മോഡറേറ്റര്‍.
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വിവാദങ്ങളുടെ കൊടുങ്കാറ്റ് സൃഷ്ടിച്ച വി.ഡി.സവര്‍ക്കറെക്കുറിച്ച് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ നടന്ന സംവാദത്തില്‍ വിക്രം സമ്പത്ത്, വൈഭവ് പുരന്ദരെ എന്നിവര്‍ പങ്കെടുത്തു. മനു എസ്.പിള്ളയായിരുന്നു മോഡറേറ്റര്‍.
എന്തുകൊണ്ട് സവര്‍ക്കറെക്കുറിച്ച് പുസ്തകം തയ്യാറാക്കി എന്ന ചോദ്യത്തിന് സവര്‍ക്കര്‍ മഹാരാഷ്ട്രയിലെ ജനതക്ക് വീരനാണെന്നും അതുകൊണ്ട് തന്നെ അദ്ദേഹം നായകനാണോ വില്ലനാണോ എന്ന ചോദ്യത്തിന് ഉത്തരം ലഭിക്കാനാണ് താന്‍ സവര്ക്കറെക്കുറിച്ച്കൊണ്ട് പുസ്തകം എഴുതിയതെന്ന് വൈഭവ് പുരന്ദരേ പറഞ്ഞു.
സവര്‍ക്കര്‍ ഗാന്ധിക്കും മുന്‍പുള്ള സ്വാതന്ത്ര്യസമരനായകനാണെന്നും പൂര്‍ണ്ണസ്വരാജ് എന്ന ആശയം കോണ്‍ഗ്രസ് ഉന്നയിക്കുന്നതിനും ഇരുപത് വര്‍ഷം മുമ്പ് സവര്‍ക്കര്‍ ഉന്നയിച്ചിരുന്നതായും വിക്രം സമ്പത്ത് അഭിപ്രായപ്പെട്ടു. സവര്‍ക്കറിന്റെ ജീവിതത്തിലെ ആദ്യകാലങ്ങളില്‍ അദ്ദേഹം ലണ്ടനില്‍ ഒരു പ്രഭാഷണം നടത്തുവാന്‍ എത്തിയപ്പോള്‍ ഗാന്ധിജി തന്റെ പ്രസംഗം സവര്‍ക്കര്‍ക്കായി ചുരുക്കിയിരുന്നു സവര്‍ക്കറെ ഇറ്റാലിയന്‍ വിപ്ലവം വല്ലാതെ സ്വാധീനിച്ചിരുന്നതായും വിക്രം സമ്പത്ത് കൂട്ടിച്ചേര്‍ത്തു.
സവര്‍ക്കറെ ബ്രിട്ടണ് ഡി വിഭാഗം ക്രിമിനലുകളില്‍ ആണ് ഉള്‍പ്പെടുത്തിയിരുന്നത്. സവര്‍ക്കര്‍ അടക്കമുള്ള രാഷ്ട്രീയത്തടവുകാര്‍ വലിയ മനുഷ്യാവകാശ ലംഘനത്തിന്റെ ഇരകളായിരുന്നു. വിക്രം സമ്പത്ത് പറഞ്ഞു. ഗാന്ധിജി, നെഹ്റു തുടങ്ങിയവര്‍ പോലും സവര്‍ക്കര്‍ അനുഭവിച്ചയത്ര പീഡനങ്ങള്‍ അനുഭവിച്ചിട്ടില്ല എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വൈഭവ് പുരന്ദരേ സംവാദം അവസാനിപ്പിച്ചത്.
 
			
Comments are closed.